കണ്ണൂർ: മലയാള സിനിമയിൽ ബാലതാരമായി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ ബന്ധുവിൻ്റെ വീട്ടിലാണ് ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Actor Hari Murali who shone as a child actor, found dead)
ദിലീപ് ചിത്രം ‘രസികനി’ലൂടെ സിനിമയിലെത്തിയ ഹരിമുരളി, ആ ചിത്രത്തിലെ പ്രകടനത്തിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാലര വയസ്സുള്ളപ്പോൾ സീരിയലിലൂടെ അഭിനയരംഗത്തെത്തിയ ഹരിമുരളി, ‘രസികൻ’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.
രസികന് പുറമെ മാടമ്പി, അണ്ണൻ തമ്പി തുടങ്ങി പതിനഞ്ചോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. പഠനത്തിനായി സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം, ഇടക്കാലത്ത് രംഗത്ത് സജീവമായി വരികയായിരുന്നു. പ്രശസ്ത നാടക-സിനിമാ നടൻ പയ്യന്നൂർ മുരളിയുടെയും പ്രസന്നയുടെയും മകനാണ് ഹരിമുരളി.

