കൊല്ലം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ ഷിബു ബേബി ജോൺ രംഗത്ത്. മകനെപ്പോലെ കണ്ട് സഹായിച്ച ഉമ്മൻ ചാണ്ടിക്കെതിരെ ഗണേഷ് കുമാർ നന്ദികേട് കാണിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.(Oommen Chandy intervened for KB Ganesh Kumar considering him as his son, says Shibu Baby John)
ഗണേഷ് കുമാറിന്റെ വ്യക്തിപരമായ പ്രശ്നങ്ങളിലും കുടുംബജീവിതത്തിലും ഉമ്മൻ ചാണ്ടി നടത്തിയ ഇടപെടലുകളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളയാളാണ് താനെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഒരു മകനെപ്പോലെ കരുതിയാണ് ഉമ്മൻ ചാണ്ടി ഗണേഷിന് വേണ്ടി നിലകൊണ്ടത്. ഗണേഷിന്റെ കുടുംബം തകരാതിരിക്കാൻ ആ മനുഷ്യൻ എത്രത്തോളം പരിശ്രമിച്ചുവെന്ന് തനിക്ക് നേരിട്ട് അറിയാം എന്നും അദ്ദേഹം പറഞ്ഞു.
തന്റെ കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്ന ഗണേഷ് കുമാറിന്റെ പുതിയ ആരോപണം വസ്തുതകൾക്ക് വിരുദ്ധമാണ്. എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു



