HomeIran Israel Conflictപശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സമീപിച്ചെന്ന് ഇറാൻ: മനാമയിൽ ആക്രമണം...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സമീപിച്ചെന്ന് ഇറാൻ: മനാമയിൽ ആക്രമണം | Middle Asian conflict

മനാമ: പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ-അമേരിക്ക സംഘർഷം തുടരുന്നു. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ അൽ ഷൈബ എണ്ണപ്പാടത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായെന്നാണ് വിവരം.(Iran says Russia and China have approached to end the Middle Asian conflict)

യുദ്ധം അവസാനിപ്പിക്കാനായി റഷ്യയും ചൈനയും തങ്ങളെ സമീപിച്ചതായി ഇറാൻ അവകാശപ്പെട്ടു. ചർച്ചകൾക്കായി തുർക്കിയും ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തങ്ങൾക്ക് നേരെ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമേ വെടിനിർത്തലിന് തയ്യാറാവൂ എന്ന നിലപാടിലാണ് ഇവർ.

ഇറാനെതിരെയുള്ള സൈനിക നടപടി എന്ന് അവസാനിക്കും എന്ന കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ആഗോള വിപണിയെയും നയതന്ത്ര ലോകത്തെയും ബാധിക്കുന്നുണ്ട്. ടെലിവിഷൻ അഭിമുഖത്തിൽ സംസാരിക്കവെ, യുദ്ധം ഏകദേശം പൂർത്തിയായെന്നും ഇറാന്റെ 90 ശതമാനം മിസൈൽ ലോഞ്ചറുകളും തകർത്തതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം യോഗത്തിൽ അദ്ദേഹം നിലപാട് മാറ്റി.

Clickable Info Box