HomeT20 World Cup 2026ലോകകപ്പ് ട്രോഫിയുമായി ഹനുമാൻ ക്ഷേത്രത്തിലെത്തി സൂര്യകുമാറും ജയ് ഷായും ഗൗതം ഗംഭീറും...

ലോകകപ്പ് ട്രോഫിയുമായി ഹനുമാൻ ക്ഷേത്രത്തിലെത്തി സൂര്യകുമാറും ജയ് ഷായും ഗൗതം ഗംഭീറും | T20 World Cup

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം തവണയും മുത്തമിട്ട് ചരിത്രം കുറിച്ചതിന് പിന്നാലെ അഹമ്മദാബാദിലെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ താരങ്ങൾ. ലോകകപ്പ് കിരീടവുമായാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ഐസിസി ചെയർമാൻ ജയ് ഷാ എന്നിവർ ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയത്.(Surya, Gambhir and Jay Shah visit Hanuman temple with T20 World Cup trophy)

ഞായറാഴ്ച നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ഇതോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും സ്വന്തം മണ്ണിൽ ലോകകപ്പ് ഉയർത്തുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യക്ക് സ്വന്തമായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 255/5 എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. 256 റൺസ് പിന്തുടർന്ന കിവികളെ ഇന്ത്യൻ ബൗളർമാർ 159 റൺസിന് പുറത്താക്കി.

Clickable Info Box