സിംഗപ്പൂർ: തിരക്കുപിടിച്ച ജീവിതത്തിനിടയിലും സഹജീവികളോടുള്ള കരുണയും കരുതലും എങ്ങനെയാകണമെന്ന് കാണിച്ചുതരുന്ന സിംഗപ്പൂരിലെ ഒരു ബസ് ഡ്രൈവറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Singapore Bus Driver Helping Wheelchair Passenger). സിംഗപ്പൂരിൽ താമസിക്കുന്ന സ്നേഹ എന്ന ഇന്ത്യൻ വംശജയാണ് ഹൃദയസ്പർശിയായ ഈ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വീൽചെയറിലിരുന്ന യാത്രക്കാരനെ ബസ്സിൽ നിന്നും സുരക്ഷിതമായി പുറത്തിറങ്ങാൻ സഹായിക്കുന്ന ഡ്രൈവറുടെ ദയവാണ് വീഡിയോയിലുള്ളത്.
തന്റെ പതിവ് ജോലിത്തിരക്കുകൾക്കിടയിലും ബസ് നിർത്തി താഴെയിറങ്ങിയ ഡ്രൈവർ, വീൽചെയറിലുള്ള യാത്രക്കാരനെ സഹായിക്കാൻ നേരിട്ടെത്തുകയായിരുന്നു. സിംഗപ്പൂരിലെ ബസ് ഡ്രൈവർമാർ പ്രായമായവരെയും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയും സഹായിക്കാൻ ഇത്തരത്തിൽ മുൻകൈ എടുക്കാറുണ്ടെന്നും ഇത്തരം ചെറിയ പ്രവർത്തികളാണ് ഒരു രാജ്യത്തെ നിർവചിക്കുന്നതെന്നും സ്നേഹ വീഡിയോയ്ക്കൊപ്പം കുറിച്ചു. സിംഗപ്പൂർ ഓരോ ദിവസവും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും സ്നേഹ കൂട്ടിച്ചേർത്തു.
View this post on Instagram
വീഡിയോ വൈറലായതോടെ ഡ്രൈവറെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. “ഇതൊരു യഥാർത്ഥ സ്നേഹപ്രവർത്തിയാണ്, അദ്ദേഹത്തിന് അഭിനന്ദനങ്ങൾ,” എന്ന് ഒരു വ്യക്തി കമന്റ് ചെയ്തപ്പോൾ, താനും നേരിട്ട് ഇത്തരം അനുഭവങ്ങൾ സിംഗപ്പൂരിൽ കണ്ടിട്ടുണ്ടെന്ന് മറ്റൊരു വ്യക്തി കുറിച്ചു. ഹൃദയചിഹ്നങ്ങൾ നൽകിയാണ് സോഷ്യൽ മീഡിയ ഈ സ്നേഹനിമിഷത്തെ വരവേൽക്കുന്നത്.

