Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeKeralaG സുധാകരൻ പെരുമ്പളം പാലം ഉദ്‌ഘാടനത്തിൽ പങ്കെടുക്കില്ല: ഉദ്ഘാടന ലൈവ് പേജിൽ...

G സുധാകരൻ പെരുമ്പളം പാലം ഉദ്‌ഘാടനത്തിൽ പങ്കെടുക്കില്ല: ഉദ്ഘാടന ലൈവ് പേജിൽ നിന്ന് നീക്കി | G Sudhakaran

🎙️ Latest Podcast

ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മുൻ മന്ത്രി ജി. സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമോയെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. ആലപ്പുഴയിൽ രണ്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തിയപ്പോൾ സുധാകരനെ സന്ദർശിക്കുമെന്നായിരുന്നു രാഷ്ട്രീയ വൃത്തങ്ങൾ കരുതിയിരുന്നത്. (G Sudhakaran will not attend the inauguration of the Perumbalam bridge)

മുഖ്യമന്ത്രി പങ്കെടുക്കുന്ന പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ തത്സമയ സ്ട്രീമിങ് ജി. സുധാകരന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തു. തന്റെ അനുമതിയില്ലാതെ അഡ്മിൻ ലൈവ് നൽകിയതാണെന്നും അതിനാലാണ് അത് നീക്കം ചെയ്തതെന്നും സുധാകരൻ പ്രതികരിച്ചു.

രാവിലെ പുന്നപ്രയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ മുഖ്യമന്ത്രി നവീകരിച്ച എ.സി. റോഡ് ഉദ്ഘാടനം ചെയ്ത ശേഷം പെരുമ്പളം പാലം ഉദ്ഘാടനത്തിനായി പോയി. കാലിന് പരിക്കേറ്റതിനാൽ വിശ്രമത്തിലാണെന്നും അതിനാൽ പെരുമ്പളം പാലം ഉദ്ഘാടനത്തിന് എത്തില്ലെന്നും സുധാകരൻ നേരത്തെ അറിയിച്ചിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ക്ഷണിച്ചിട്ടും അദ്ദേഹം ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.