Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeWorld'സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റ് ചെയ്തു': ഖമേനിയുടെ വധത്തിന് പിന്നാലെ 'രക്തസാക്ഷി'...

‘സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റ് ചെയ്തു’: ഖമേനിയുടെ വധത്തിന് പിന്നാലെ ‘രക്തസാക്ഷി’ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് | Khamenei

🎙️ Latest Podcast

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പുതിയ പോസ്റ്റ് ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമേനി വധിക്കപ്പെട്ടതെങ്കിലും, അദ്ദേഹത്തിന്റെ അക്കൗണ്ട് ഇപ്പോഴും സജീവമാണ്.(Zionist Regime Made A Big Mistake, First post from Khamenei’s X account after his death)

ഖമേനിയുടെ മരണശേഷം അക്കൗണ്ട് ബയോയിൽ “ഇസ്ലാമിക വിപ്ലവത്തിന്റെ രക്തസാക്ഷി നേതാവ്” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. “സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റ് ചെയ്തു, അതിന്റെ പ്രത്യാഘാതങ്ങൾ അവരെ നിരാശപ്പെടുത്തും” എന്ന പോസ്റ്റാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇസ്രയേലിന്റെ ആക്രമണത്തിന് ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്ന സൂചനയാണിത്.

ഇറാന്റെ മിസൈൽ ശക്തി വിളിച്ചോതുന്ന മൂന്ന് പാനലുകളുള്ള ചിത്രമാണ് പോസ്റ്റിനൊപ്പമുള്ളത്. മിസൈൽ വിക്ഷേപണം, സൈനികരുടെ വിജയാഘോഷം, ആയുധ നിർമ്മാണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ എന്നിവ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.ഖമേനിയുടെ അക്കൗണ്ടിൽ നിന്നുള്ള ഈ പോസ്റ്റിന് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.