ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ധൻബാദ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് താഴെ മനുഷ്യൻ്റെ കൈ കണ്ടെത്തി. രാവിലെ ട്രെയിൻ പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് എസ്-5 (S5) കോച്ചിന് താഴെയായി കൈ കണ്ടത്.(Human hand found under train coach in Alappuzha)
ധൻബാദ് എക്സ്പ്രസിന്റെ എസ്-5 കോച്ചിന് അടിയിലാണ് അറ്റനിലയിലുള്ള കൈ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ധൻബാദിൽ നിന്നുള്ള ട്രെയിൻ ആലപ്പുഴയിലെത്തിയത്. ഇന്ന് രാവിലെ മടക്കയാത്രയ്ക്കായി ഒരുങ്ങുമ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
സുരക്ഷാ പരിശോധനകൾക്കായി എസ്-5 കോച്ച് മാത്രം സ്റ്റേഷനിൽ പിടിച്ചിട്ടു. പിന്നാലെ ട്രെയിൻ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തിരിച്ചു. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

