HomeNational'കോൺഗ്രസിൻ്റേത് കാലഹരണപ്പെട്ട നയം, ഇറാനെ അന്ധമായി പിന്തുണയ്ക്കാൻ ആവശ്യപ്പെടുന്നു': ബിജെപി |...

‘കോൺഗ്രസിൻ്റേത് കാലഹരണപ്പെട്ട നയം, ഇറാനെ അന്ധമായി പിന്തുണയ്ക്കാൻ ആവശ്യപ്പെടുന്നു’: ബിജെപി | Congress

ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിനെതിരെ കടുത്ത വിമർശനവുമായി ബിജെപി. ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുക്കാതെ ഇറാനെ അന്ധമായി പിന്തുണയ്ക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അമിത് മാളവ്യ ആരോപിച്ചു.(Congress’ policy is outdated, it is asking to blindly support Iran, says  BJP)

ഇറാന്റെ ആക്രമണങ്ങൾ ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളെയാണ് ബാധിക്കുന്നത്. എണ്ണക്കപ്പലുകളുടെ പാത തടസ്സപ്പെടുത്തുന്ന ഇറാന്റെ നീക്കം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ബാധിക്കുന്നുവെന്നും ബിജെപി ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റേത് കാലഹരണപ്പെട്ട നയമാണെന്നും, ഇന്ത്യയുടെ വിദേശനയം രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കും സുരക്ഷയ്ക്കും അനുസരിച്ചായിരിക്കണമെന്നും ബിജെപി വ്യക്തമാക്കി. ഇന്ത്യയിൽ നാവിക അഭ്യാസത്തിന് ശേഷം മടങ്ങിയ ഇറാന്റെ കപ്പൽ അമേരിക്ക തകർത്ത സംഭവത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനത്തെ കോൺഗ്രസ് നേരത്തെ വിമർശിച്ചിരുന്നു.

Clickable Info Box