ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ഒരാഴ്ച പിന്നിടുമ്പോൾ വ്യോമപാതകൾ ഭാഗികമായി തുറന്നതോടെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു. വിവിധ വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിച്ചതോടെ യാത്രക്കാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.(West Asian conflict, Air services partially restored)
ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്, കൊച്ചി, ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് ഇന്ന് വിമാനങ്ങളുണ്ട്. മസ്കറ്റിലേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസുകൾ നടത്തും.
അടിയന്തിര സാഹചര്യങ്ങളിൽ യാത്രക്കാരെ സഹായിക്കുന്നതിനായി റിലീഫ് ഫ്ലൈറ്റുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ വിദ്യാലയങ്ങൾക്ക് നൽകിയിട്ടുള്ള ഇളവുകൾ തുടരുകയാണ്. ഈ മാസം 11 വരെയുള്ള എല്ലാ സിബിഎസ്‌ഇ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. നാളെ നടക്കാനിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

