Description
Digital Voice of Kerala
Friday, February 27, 2026

Digital Voice of Kerala
HomeKerala Assembly Election 2026മണ്ണാർക്കാട് പിടിക്കാൻ CPI: ഇത്തവണ 'സ്വതന്ത്ര' പരീക്ഷണത്തിന് സാധ്യത | Assembly...

മണ്ണാർക്കാട് പിടിക്കാൻ CPI: ഇത്തവണ ‘സ്വതന്ത്ര’ പരീക്ഷണത്തിന് സാധ്യത | Assembly Elections

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് സീറ്റിൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാൻ സി.പി.ഐ ധാരണ. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള, പൊതുസ്വീകാര്യതയും ശക്തമായ സാമുദായിക ബന്ധങ്ങളുമുള്ള വ്യക്തിയെയാണ് പാർട്ടി തേടുന്നത്. ഇതിനായുള്ള പ്രാഥമിക ചർച്ചകളും അന്വേഷണവും നേതൃത്വം ആരംഭിച്ചു കഴിഞ്ഞു.(CPI to field independent candidate in Mannarkkad in Assembly Elections)

ഒരുകാലത്ത് സി.പി.ഐയുടെ ഉറച്ച കോട്ടയായിരുന്നു മണ്ണാർക്കാട്. പുനർനിർണ്ണയത്തിന് ശേഷം മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർത്ഥികൾക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല.

ജയസാധ്യത വർദ്ധിപ്പിക്കാൻ ഒരു സ്വതന്ത്ര സ്ഥാനാർത്ഥി അനിവാര്യമാണെന്നും നേതൃത്വം കരുതുന്നു. മണ്ഡലത്തിലെ വോട്ടുവിഹിതവും സാമൂഹിക ഘടനയും പരിഗണിച്ച് മണ്ഡലം പിടിക്കാനാണ്സി.പി.ഐ നീക്കം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala