കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പത്താം ബ്ലോക്കിൽ താമസിക്കുന്ന അനീഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.(Man killed at Aralam farm by Wild elephant attack, yet another life has gone)
പുലർച്ചെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അനീഷിനെ കാട്ടാന അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. നെഞ്ചിലടക്കം ചവിട്ടേറ്റതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അനീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. മേഖലയിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമാവുകയാണ്.

