Description
Digital Voice of Kerala
Thursday, February 26, 2026

Digital Voice of Kerala
HomeKerala'കഴുത്തിൽ തട്ടിയത് കുട്ടിച്ചാത്തൻ ആയിരിക്കും, മന്ത്രിയെ ഉടൻ അമേരിക്കയിലേക്ക് മാറ്റണം, ഇവിടെ...

‘കഴുത്തിൽ തട്ടിയത് കുട്ടിച്ചാത്തൻ ആയിരിക്കും, മന്ത്രിയെ ഉടൻ അമേരിക്കയിലേക്ക് മാറ്റണം, ഇവിടെ ഓപ്പറേഷൻ ചെയ്താൽ കത്രിക കുടുങ്ങും’: രാജ്മോഹൻ ഉണ്ണിത്താൻ | Veena George

കാസർഗോഡ്: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരിക്കിനെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ തൊട്ടിട്ടുപോലുമില്ലെന്നും മന്ത്രിയുടെ കഴുത്തിൽ തട്ടിയത് വല്ല ‘കുട്ടിച്ചാത്തനും’ ആയിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.(The minister should be moved to America immediately, Rajmohan Unnithan mocks Veena George)

മന്ത്രിയെ ഉടൻ അമേരിക്കയിലേക്ക് മാറ്റണം. പരിയാരത്ത് വെച്ച് ഓപ്പറേഷൻ ചെയ്താൽ കത്രിക കുടുങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ആളായതുകൊണ്ട് ആരോഗ്യം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. മന്ത്രിയെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു എന്ന് തെളിയിക്കാൻ സി.പി.എം പുറത്തുവിട്ട ദൃശ്യങ്ങൾ വ്യാജമാണെന്ന ആരോപണം ശക്തമാവുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala