തൃശ്ശൂർ: മുരിങ്ങൂരിൽ ദേശീയപാത അടിപ്പാത നിർമ്മാണം നടക്കുന്നതിനിടെ 15 അടി ഉയരത്തിൽ നിന്ന് കൂറ്റൻ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് പതിച്ചു. കൊരട്ടിയിൽ നിന്ന് ചാലക്കുടി ഭാഗത്തേക്ക് വരുന്ന പാതയിൽ മുരിങ്ങൂർ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.(Slab fell on to the road in Muringoor)
സമീപത്ത് കൂടി വാഹനം കടന്നുപോയി തൊട്ടുപിന്നാലെയാണ് സ്ലാബ് നിലംപതിച്ചത്. മറ്റ് വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അടിപ്പാത നിർമ്മാണ മേഖലകളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

