Description
Digital Voice of Kerala
Tuesday, February 24, 2026

Digital Voice of Kerala
HomeKerala'ഡാറ്റാ ചോർച്ച വലിയ കുറ്റകൃത്യം, ഉത്തരവാദികൾക്കെതിരെ കേസെടുത്ത് അന്വേഷിക്കണം': VD സതീശൻ...

‘ഡാറ്റാ ചോർച്ച വലിയ കുറ്റകൃത്യം, ഉത്തരവാദികൾക്കെതിരെ കേസെടുത്ത് അന്വേഷിക്കണം’: VD സതീശൻ | Data leakage

കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്കും സി.പി.ഐ.എം നേതൃത്വത്തിനും എതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഒരാളുടെ അനുവാദമില്ലാതെ ഡാറ്റ ചോർത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.(Data leakage is a major crime, says VD Satheesan)

ഉത്തരവാദികളായവർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഔദ്യോഗിക സംവിധാനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

ഡാറ്റ ഉപയോഗിച്ച് കോൺഗ്രസ് സർവേ നടത്തുന്നു എന്ന ആരോപണം തെറ്റാണ്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ കേസെടുക്കാൻ അദ്ദേഹം വെല്ലുവിളിച്ചു.  നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സംഭവത്തിൽ കക്ഷി ചേരുമെന്നും സ്റ്റേ നീക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala