Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala
HomeNationalഗുരുവായൂർ ദേവസ്വം ബോർഡ് റിക്രൂട്ട്മെന്‍റ് നിർത്തിവെക്കാൻ സുപ്രീം കോടതി നിർദ്ദേശം |...

ഗുരുവായൂർ ദേവസ്വം ബോർഡ് റിക്രൂട്ട്മെന്‍റ് നിർത്തിവെക്കാൻ സുപ്രീം കോടതി നിർദ്ദേശം | Guruvayur

ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്ക് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തിവരുന്ന നിയമന നടപടികൾ നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്.(Supreme Court orders suspension of Guruvayur Devaswom Board recruitment)

ഗുരുവായൂർ ദേസ്വത്തിലേക്ക് നിയമനം നടത്താൻ ദേസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് അധികാരമില്ലെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നിലവിലുണ്ടെങ്കിലും നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്ന് കോടതി വ്യക്തമാക്കി. നിയമന നടപടികൾ നിർത്തിവെക്കാമെന്ന് ദേസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.

ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിൽ അടുത്ത മാസം 10-ന് സുപ്രീം കോടതി വിശദമായി വാദം കേൾക്കും. ഗുരുവായൂർ ദേവസ്വം നിയമനങ്ങൾ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് വിട്ടുകൊണ്ടുള്ള സർക്കാർ തീരുമാനമാണ് നിയമപോരാട്ടത്തിന് വഴിവെച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala