മുംബൈ: പൂനെയിൽ താമസസ്ഥലത്തിന് മുൻപിൽ സൈക്കിൾ ചവിട്ടുന്നതിനിടെ അഞ്ച് വയസ്സുകാരൻ കാറിടിച്ച് മരിച്ചു (Pune Residential Area Accident). ലോണി കൽഭോർ ഏരിയയിലെ ജോയ് നെസ്റ്റ് സൊസൈറ്റിയിൽ തിങ്കളാഴ്ചയാണ് ദാരുണമായ ഈ സംഭവം നടന്നത്. സൊസൈറ്റിയിലെ സിസിടിവി ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. നിഷ്കർഷ് അശ്വത് സ്വാമി എന്ന കുട്ടിയാണ് മരിച്ചത്.
വൈകുന്നേരം ഏകദേശം 3:30-ഓടെ തന്റെ മുത്തശ്ശിക്കൊപ്പം സൊസൈറ്റിക്കുള്ളിൽ കളിക്കുകയായിരുന്നു നിഷ്കർഷ്. ഇതിനിടെ പെട്ടെന്ന് അവിടെയെത്തിയ കാർ കുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ കാർ ഡ്രൈവർ തന്നെ കുട്ടിയെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ പിതാവ് അശ്വത് നാരായൺ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലോണി കൽഭോർ പോലീസ് കാർ ഡ്രൈവർക്കെതിരെ കേസെടുത്തു.
A five-year-old boy named Nishkarsh Ashwat Swami died after being run over by a car inside his residential complex in Pune’s Loni Kalbhor area. The incident, captured on CCTV, occurred while the child was riding his bicycle near his grandmother. Although the driver immediately rushed the injured boy to a private hospital, he was declared dead on arrival. Following a complaint from the child’s father, the local police have registered a case against the driver.



