പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജനുവരി 28-ന് വിധി പറയും. കേസിൽ നിർണ്ണായകമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്.(Rahul Mamkootathil’s bail plea, Verdict on 28th of this month)
രാഹുലും പരാതിക്കാരിയും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. പ്രതിഭാഗം ഹാജരാക്കിയ ശബ്ദരേഖയുടെ ആധികാരികത ഉറപ്പുവരുത്താൻ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
നിലവിൽ രണ്ടാഴ്ചയായി ജയിലിൽ കഴിയുന്ന രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.



