Sunday, February 8, 2026
HomeCrimeദീപക്കിൻ്റെ മരണം : ഷിംജിതയ്‌ക്കെതിരെ മറ്റൊരു പെൺകുട്ടി കൂടി പരാതി നൽകിയെന്ന്...

ദീപക്കിൻ്റെ മരണം : ഷിംജിതയ്‌ക്കെതിരെ മറ്റൊരു പെൺകുട്ടി കൂടി പരാതി നൽകിയെന്ന് യുവാവിൻ്റെ കുടുംബം | Shimjitha

കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത മുസ്തഫ പങ്കുവെച്ച വീഡിയോയെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷിംജിതയ്‌ക്കെതിരെ പുതിയ പരാതി. അതേ ബസിൽ യാത്ര ചെയ്തിരുന്ന ഒരു പെൺകുട്ടിയാണ് തന്റെ ദൃശ്യങ്ങൾ അനാവശ്യമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചുവെന്ന് കാട്ടി പോലീസിനെ സമീപിച്ചത്.(Another girl has filed a complaint against Shimjitha, says Deepak’s family)

ദീപക്കിനെതിരെ ചിത്രീകരിച്ച വീഡിയോയിൽ തന്റെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും ഇത് അനുവാദമില്ലാതെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജനുവരി 17-നാണ് പരാതി നൽകിയത്.

കണ്ണൂർ പോലീസ് പരാതി ലഭിച്ച കാര്യം സ്ഥിരീകരിച്ചുവെന്നാണ് കുടുംബം പറയുന്നത്. പരാതിയുടെ കൂടുതൽ വിവരങ്ങൾക്കായി ദീപക്കിന്റെ കുടുംബം വിവരാവകാശ അപേക്ഷ നൽകിയിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates