മട്ടൻ കുറച്ച് വലിയ കഷ്ണങ്ങളാക്കിയിട്ടുവേണം ഇത് തയ്യാറാക്കേണ്ടത്. മട്ടൻ ചാപ്സ്, ചോപ്സ് എന്നൊക്കെ അറിയപ്പെടുന്ന ഈ വിഭവം അതീവ രുചിക്കരമാണ് (Mutton roast).
മട്ടൺ – 1 കിലോഗ്രാം
മസാലക്ക് – വറ്റല്‍ മുളക്, കറുവപട്ട, ജീരകം, പെരുംജീരകം, കുരുമുളക്, ഗ്രാമ്പു, മല്ലിപ്പൊടി ഇതെല്ലാം നന്നായി വറുത്ത് അരച്ചെടുക്കണം.
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ 1/4 കപ്പ് എണ്ണ ഒഴിച്ച് ചൂടായ ശേഷം അതിലേയ്ക്ക്. 1/4 ടീസ്പൂൺ ഉലുവയും മൂന്ന് വറ്റൽ മുളകും ഇടുക. ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന മട്ടൻ ഇട്ട് 5 മിനിറ്റ് നന്നായി ഇളക്കണം. ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, 1/4 ടീസ്പൂണ്‍ ഗരം മസാല എന്നിവ ഇട്ട് നന്നായി യോജിപ്പിക്കുക.
3 സവാള അരിഞ്ഞത് ഇതിലേയ്ക്ക് ചേർത്ത് ഇളക്കി ഒരു 15 മിനിറ്റ് വയ്ക്കുക. ശേഷം ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞ് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ഇട്ട് നന്നായി ഇളക്കി കുറച്ച് നേരം അടച്ച് വച്ച് വേവിക്കുക.
ഇതിലേക്ക് 1 ടീസ്പൂണ്‍ മുളകുപൊടി, 1/4 ടീസ്പൂൺ ഗരം മസാല, 4 പച്ച മുളക്, ഇഞ്ചി എന്നിവ ഇട്ട് ഇളക്കി യോജിപ്പിക്കുക. ശേഷം പൊടിച്ച് വച്ചിരിക്കുന്ന മസാലക്കൂട്ട് ചേർത്ത് നന്നായി യോജിപ്പിച്ച് വേവിക്കുക. അവസാനമായി 1/4 കപ്പ് തൈര് ഒഴിച്ച് നന്നായി യോജിപ്പിച്ച് കുറച്ച് കറിവേപ്പില കൂടി ചേർത്ത് കൊടുക്കണം. തീ ഓഫ് ചെയ്യുക.

