ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ അന്വേഷണം കടുപ്പിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ഫെബ്രുവരി 26-ന് ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകാൻ അദ്ദേഹത്തിന് പുതിയ സമൻസ് നൽകി.(Anil Ambani summoned by ED again, Must appear for questioning)
ടീന അംബാനിക്ക് ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും അവർ ഹാജരായിരുന്നില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് അനിൽ അംബാനി ഫെബ്രുവരി 19-ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ഇന്ത്യ വിട്ടു പോകില്ലെന്ന് അദ്ദേഹം കോടതിയിൽ ഉറപ്പുനൽകി.
സി.ബി.ഐ, ഇ.ഡി അന്വേഷണങ്ങളോട് പൂർണ്ണമായും സഹകരിക്കുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.



