ന്യൂഡൽഹി: എ ഐ മേഖലയിൽ നിർണ്ണായക ചുവടുവെപ്പുമായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026’ അവസാന ഘട്ടത്തിലേക്ക്. ഉച്ചകോടിയുടെ നാലാം ദിനമായ ഇന്ന് ലോകനേതാക്കൾ പങ്കെടുക്കുന്ന പ്ലീനറി സെഷൻ നടക്കും. ഭാരത് മണ്ഡപത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും.(Crucial plenary section at AI Summit today)
20-ഓളം രാഷ്ട്രത്തലവന്മാരും 45 രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്നത്തെ സെഷനുകളിൽ പങ്കെടുക്കും. നിർമ്മിത ബുദ്ധി ചില രാജ്യങ്ങളുടെയോ കമ്പനികളുടെയോ മാത്രം കുത്തകയാകരുതെന്നും, അത് ജനാധിപത്യപരമായി എല്ലാവർക്കും ലഭ്യമാകണമെന്നുമുള്ള ഇന്ത്യയുടെ നിലപാട് ഇടംപിടിക്കും. വൈകുന്നേരം 5.30-ന് ലോകത്തെ പ്രമുഖ ടെക് കമ്പനികളുടെ സിഇഒമാരും പ്രധാനമന്ത്രിയും പങ്കെടുക്കുന്ന പ്രത്യേക യോഗം ചേരും. ഇതിൽ നിക്ഷേപം, ഗവേഷണം എന്നിവ ചർച്ചയാകും.
ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഗിൾ സിഇഒയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. വിശാഖപട്ടണത്തെ സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ ഫൈബർ ഒപ്റ്റിക് കേബിളുകൾ കടൽമാർഗ്ഗം സ്ഥാപിക്കും.



