Wednesday, February 18, 2026
HomeKeralaതലസ്ഥാനത്ത് 3 പേർക്ക് കൂടി മത്സ്യം കഴിച്ച് അസ്വസ്ഥത: പരിശോധന കർശനമാക്കി...

തലസ്ഥാനത്ത് 3 പേർക്ക് കൂടി മത്സ്യം കഴിച്ച് അസ്വസ്ഥത: പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്; സാമ്പിളുകൾ ശേഖരിച്ചു | Fish

തിരുവനന്തപുരം: തലസ്ഥാനത്ത് മത്സ്യം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിളുകൾ ശേഖരിച്ചു. ഇന്ന് മൂന്ന് പേർ കൂടി ശാരീരിക അസ്വസ്ഥതകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.(3 more people unwell after eating fish, Health Department tightens testing)

വീട്ടിൽ നിന്ന് മീൻ പാകം ചെയ്ത് കഴിച്ച മൂന്ന് പേർക്കാണ് ഇന്ന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവർ ചികിത്സ തേടിയിട്ടുണ്ട്. പാളയം മാർക്കറ്റ്, കോവളം എന്നിവിടങ്ങളിൽ നിന്നാണ് ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മീനുകളുടെ സാമ്പിളുകൾ ശേഖരിച്ചത്.

ശേഖരിച്ച സാമ്പിളുകൾ കൂടുതൽ വ്യക്തതയ്ക്കായി എറണാകുളത്തെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്ക് അയക്കും. മത്സ്യത്തിൽ വിഷാംശമോ രാസവസ്തുക്കളോ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala