കൊളംബോ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ജീവൻമരണ പോരാട്ടത്തിൽ നമീബിയക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു (Pakistan vs Namibia T20 World Cup). ഇന്ത്യയോട് ഏറ്റുവാങ്ങിയ കനത്ത തോൽവിക്ക് ശേഷം സൂപ്പർ 8 യോഗ്യത ഉറപ്പാക്കാൻ പാകിസ്ഥാന് ഈ മത്സരത്തിലെ വിജയം അനിവാര്യമാണ്. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ പ്രധാന മാറ്റങ്ങളുമായാണ് പാകിസ്ഥാൻ ഇറങ്ങുന്നത്.
മോശം ഫോമിനെത്തുടർന്ന് സൂപ്പർ താരം ഷഹീൻ ഷാ അഫ്രീദിയെയും സ്പിന്നർ അബ്രാർ അഹമ്മദിനെയും ടീമിൽ നിന്ന് ഒഴിവാക്കി. പകരം സൽമാൻ മിർസയും യുവതാരം ഖവാജ നാഫേയും പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചു. ഫോം ഔട്ടാണെങ്കിലും ബാബർ അസം ടീമിൽ തുടരുന്നുണ്ട്. നമീബിയക്കെതിരെ മികച്ച സ്കോർ ഉയർത്തി സമ്മർദ്ദത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പാക് നായകൻ സൽമാൻ അലി ആഗ വ്യക്തമാക്കി. നിലവിൽ 4 പോയിന്റുള്ള പാകിസ്ഥാന് ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ സൂപ്പർ 8 ഘട്ടത്തിലേക്ക് കടക്കാനാവൂ. മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെട്ടാലും ഒരു പോയിന്റ് ലഭിക്കുന്നതോടെ പാകിസ്ഥാന് യോഗ്യത നേടാം.
Summary: In a must-win T20 World Cup clash against Namibia, Pakistan won the toss and elected to bat first in Colombo.



