ശ്രീനഗർ: നീണ്ട കാത്തിരിപ്പിനൊടുവിൽ ജമ്മു കശ്മീർ – പഞ്ചാബ് അതിർത്തിയിലെ ഷാപൂർ കണ്ടി അണക്കെട്ട് യാഥാർത്ഥ്യമാകുന്നു. മാർച്ച് 31-ഓടെ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ രാവി നദിയിൽ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം ഇന്ത്യ പൂർണ്ണമായും തടയും. വേനൽക്കാലം ആരംഭിക്കാനിരിക്കെ വെള്ളം നിലയ്ക്കുന്നത് പാകിസ്ഥാന് വൻ തിരിച്ചടിയാകും.(India adds to Pakistan’s concerns, Shahpurkandi Dam project to become reality)
രാവി നദിയിലെ അധിക ജലം പാകിസ്ഥാനിലേക്ക് ഒഴുകുന്നത് തടഞ്ഞ് ഇന്ത്യയിലെ കൃഷിയിടങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ജമ്മു കശ്മീരിലെ കത്‌വ, സാംബ ജില്ലകളും പഞ്ചാബിലെ വിവിധ പ്രദേശങ്ങളും ഇതിൻ്റെ ഗുണഭോക്താക്കളാകും. ജമ്മു കശ്മീരിലെ 32,173 ഹെക്ടറും പഞ്ചാബിലെ 5,000 ഹെക്ടറും സ്ഥലത്ത് പുതിയതായി ജലസേചനം സാധ്യമാകും.
പദ്ധതി ചെലവ് ഏകദേശം 3,394.49 കോടി രൂപയാണ്. സിന്ധു നദീജല കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയതും ഷാപൂർ കണ്ടി പദ്ധതി വേഗത്തിലാക്കിയതും പാകിസ്ഥാനുള്ള ശക്തമായ നയതന്ത്ര മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്.



