Wednesday, February 18, 2026
HomeKeralaപൗരത്വ ആശങ്കകൾക്ക് പരിഹാരമായി 'നേറ്റിവിറ്റി കാർഡ്': ബില്ലിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം...

പൗരത്വ ആശങ്കകൾക്ക് പരിഹാരമായി ‘നേറ്റിവിറ്റി കാർഡ്’: ബില്ലിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം | Nativity card

തിരുവനന്തപുരം: പൗരത്വം തെളിയിക്കാൻ സഹായകമാകുന്ന രീതിയിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ‘നേറ്റിവിറ്റി കാർഡ്’ നൽകുന്നതിനുള്ള ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമസഭയുടെ നിലവിലെ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.(Nativity card as a solution to citizenship concerns, Bill approved by cabinet meeting)

പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങൾക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. എൻ.പി.ആർ നടപ്പിലാക്കില്ലെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് പൗരത്വം തെളിയിക്കാൻ നേറ്റിവിറ്റി കാർഡ് ഫലപ്രദമായ രേഖയായി ഉപയോഗിക്കാമെന്ന നിർദ്ദേശം ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ മുന്നോട്ടുവെച്ചത്. ഗവർണറുടെ തീരുമാനം നിർണ്ണായകമാകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala