തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സെക്രട്ടറി എ. സുരേഷ് യു.ഡി.എഫ് പാളയത്തിലേക്ക്. വി.എസിനോട് മനസ്സുകൊണ്ട് അനുവാദം വാങ്ങിയാണ് താൻ യു.ഡി.എഫ് വേദിയിലെത്തിയതെന്ന് സുരേഷ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യുടെ വേദിയിലാണ് അദ്ദേഹമെത്തിയത്.(Came to the UDF stage after taking permission from VS with heart, says A Suresh)
ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇടതുപക്ഷ ആശയങ്ങൾ ചോർന്നുപോകുന്നതിനെതിരെ വി.എസ് രൂക്ഷമായി പ്രതികരിക്കുമായിരുന്നു. പിണറായി സർക്കാർ നടപ്പിലാക്കുന്നത് ഇടതുപക്ഷ മൂല്യങ്ങളല്ല, വി.എസിനും തനിക്കും നൽകിയത് ‘ക്യാപിറ്റൽ പണിഷ്മെന്റ്’ ആണെന്നും അദ്ദേഹം തുറന്നടിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഷാൾ അണിയിച്ചാണ് സുരേഷിനെ മുന്നണിയിലേക്ക് സ്വീകരിച്ചത്. വി.എസിന്റെ വിശ്വസ്തനായിരുന്ന സുരേഷിന്റെ മാറ്റം ഇടതുമുന്നണിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.



