Wednesday, February 18, 2026
HomeKeralaആറ്റുകാൽ പൊങ്കാല: മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി |...

ആറ്റുകാൽ പൊങ്കാല: മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി | Attukal Pongala 2026

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മാർച്ച് 3-ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല മഹോത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങുകൾ നടക്കുന്ന ദിവസമായതിനാലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.(Attukal Pongala 2026, Local holiday in Thiruvananthapuram district on March 3)

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എല്ലാ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. പൊങ്കാല പ്രമാണിച്ച് ലക്ഷക്കണക്കിന് ഭക്തർ നഗരത്തിലേക്ക് ഒഴുകിയെത്തുന്നത് കണക്കിലെടുത്താണ് ക്രമീകരണങ്ങളുടെ ഭാഗമായി അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala