Tuesday, February 17, 2026
HomeKerala'നരഭോജി തീവ്രവാദ സംഘടന': പെരിയ രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ CPMനെതിരെ ആഞ്ഞടിച്ച്...

‘നരഭോജി തീവ്രവാദ സംഘടന’: പെരിയ രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ CPMനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ | CPM

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തിലെ ഇരകളായ കൃപേഷിന്റെയും ശരത് ലാലിന്റെയും ഓർമ്മ പുതുക്കുന്ന വേളയിൽ സിപിഎമ്മിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പ്രസ്ഥാനത്തെ ജീവനേക്കാൾ സ്നേഹിച്ച രക്തസാക്ഷികളുടേതാണ് കോൺഗ്രസെന്നും അധികാരമോഹികൾക്ക് ഈ വികാരം മനസ്സിലാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(Rahul Mamkootathil slams CPM on Periya martyrdom anniversary)

സിപിഎമ്മിനെ ‘നരഭോജി തീവ്രവാദ സംഘടന’ എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. ശരത്തിന്റെയും കൃപേഷിന്റെയും തലയോട്ടി വെട്ടിത്തകർത്ത് കൊലപ്പെടുത്തിയ സിപിഎമ്മിന്റെ കൊലവെറി ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മണിശങ്കറിനെ ലക്ഷ്യം വെച്ചും രാഹുൽ പരിഹസിച്ചു. രാഷ്ട്രീയത്തെ തൊഴിലായി കാണുന്നവർക്കും അവസരം കുറയുമ്പോൾ മറ്റ് പാർട്ടിക്കാരെ മണിയടിക്കുന്ന ‘ശങ്കറുമാർക്കും’ ഈ ആവേശം മനസ്സിലാകില്ലെന്ന് അദ്ദേഹം കുറിച്ചു.

അധികാരക്കൊടിയേക്കാൾ തന്റെ നാട്ടിലെ കൊടിമരത്തിലെ കൊടിയുടെ നിറം മങ്ങുമ്പോഴാണ് യഥാർത്ഥ പ്രവർത്തകർക്ക് നോവ് അനുഭവപ്പെടുന്നത്. ഷുഹൈബും ശരത്തും കൃപേഷും നൗഷാദും ഒഴുക്കിയ രക്തമാണ് ഈ പാർട്ടിയെ നിലനിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്തസാക്ഷികൾ ഉണ്ടായാൽ ഫണ്ട് അടിച്ചുമാറ്റാൻ നോക്കുന്നവർക്കും ഈ വികാരം അന്യമാണെന്ന് അദ്ദേഹം പരിഹസിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala