Tuesday, February 17, 2026
HomeKeralaബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും,...

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും, ഫോൺ കൈമാറിയില്ലെന്ന് വിവരം | Rahul Mamkootathil

തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകും. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് ഇന്നലെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ രാഹുൽ ഹാജരായിരുന്നു. രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയായിരുന്നു ആദ്യ ദിനത്തിലെ ചോദ്യം ചെയ്യൽ.(Rape case, Rahul Mamkootathil to appear before the Crime Branch again today)

കേസിൽ നിർണ്ണായകമായ മൊബൈൽ ഫോണുകൾ കൈമാറാൻ രാഹുൽ തയ്യാറാകുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്. ഫോണുകൾ വിറ്റുവെന്നും നഷ്ടപ്പെട്ടെന്നുമാണ് രാഹുൽ നൽകുന്ന വിശദീകരണം. എന്നാൽ, ഫോണുകളും പാസ്‌വേഡുകളും കൈമാറണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

ചോദ്യം ചെയ്യലുമായി രാഹുൽ പൂർണ്ണമായി സഹകരിക്കുന്നില്ലെന്നും പല നിർണ്ണായക ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകുന്നില്ലെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു. ആദ്യ പീഡനക്കേസിൽ ഹൈക്കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത് ചില ഉപാധികളോടെയാണ്.

ഫെബ്രുവരി 16 മുതൽ മൂന്ന് ദിവസത്തേക്ക് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറണം. കോടതിയുടെ അനുമതിയില്ലാതെ കേരളത്തിന് പുറത്തേക്ക് പോകാൻ പാടില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala