ഗോപാൽഗഞ്ച്: വെറും ഒരു രൂപയുടെ തർക്കത്തെത്തുടർന്ന് ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ കടയുടമയും ഉപഭോക്താവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും (One Rupee Dispute Fight Bihar). തർക്കത്തിനിടെ കടയുടമയുടെ ആക്രമണത്തിൽ സോഹഗ്പൂർ സ്വദേശിയായ ധർമ്മേന്ദ്ര കുമാർ സിംഗിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഒരു കടയിൽ ഗുളിക വാങ്ങാൻ പോയതായിരുന്നു ധർമ്മേന്ദ്ര. ഗുളികയ്ക്ക് 5 രൂപയായിരുന്നു വിലയെങ്കിലും കടയുടമ 6 രൂപ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. ഒരു രൂപയെച്ചൊല്ലിയുള്ള ഈ വാക്കുതർക്കത്തിനിടെ കടയുടമയുടെ വീട്ടിലെ ഒരു സ്ത്രീ അപകീർത്തികരമായ പരാമർശം നടത്തിയെന്നും ഇതിനുപിന്നാലെ പെട്ടെന്ന് അക്രമം തുടങ്ങുകയായിരുന്നുവെന്നും പരിക്കേറ്റ ധർമ്മേന്ദ്ര പറഞ്ഞു. കടയിൽ സാധനങ്ങൾ വറുക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് ഉപകരണം കൊണ്ട് കടയുടമ ധർമ്മേന്ദ്രയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ധർമ്മേന്ദ്രയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗോപാൽഗഞ്ച് മോഡൽ സദർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഹതുവ എസ്ഡിപിഒ ആനന്ദ് മോഹൻ ഗുപ്തയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Summary: A minor dispute over just one rupee led to a violent clash between a shopkeeper and a customer in Bihar’s Gopalganj district.



