തിരുവനന്തപുരം: മൂന്ന് ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആദ്യ കേസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. അഗസ്ത്യ ഗസ്റ്റ് ഹൗസിൽ വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം രാഹുലിനെ ചോദ്യം ചെയ്യുന്നത്. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിലെ കർശന ഉപാധികളുടെ ഭാഗമായാണ് ഈ നടപടി.(Rahul Mamkootathil appears for questioning in first rape case)
രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ്, ഫെബ്രുവരി 16, 17, 18 തീയതികളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. കേസിൽ നിർണ്ണായക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി കർശനമായി ഉത്തരവിട്ടു.
രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ചോദ്യം ചെയ്യൽ സമയം. ഇരുവരും തമ്മിലുള്ളത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്നും ഗർഭച്ഛിദ്രം യുവതിയുടെ താല്പര്യപ്രകാരമാണെന്നും വാട്സാപ്പ് ചാറ്റുകളിൽ നിന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.



