Monday, February 16, 2026
HomeKeralaചോറ്റാനിക്കരയിലെ 16കാരിയുടെ ആത്മഹത്യ: ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുക്കാൻ ശ്രമം...

ചോറ്റാനിക്കരയിലെ 16കാരിയുടെ ആത്മഹത്യ: ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുക്കാൻ ശ്രമം | Suicide

എറണാകുളം : ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ടെന്ന പ്രചാരണത്തിന് നിലവിൽ തെളിവുകളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി. കൊറിയൻ സിനിമകളോടും സംഗീതത്തോടും ആദിത്യയ്ക്ക് താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും സുഹൃത്തുക്കളോ സൈബർ തെളിവുകളോ ഈ ബന്ധം സ്ഥിരീകരിക്കുന്നില്ലെന്ന് എറണാകുളം റൂറൽ എസ്പി അറിയിച്ചു.(16-year-old girl commits suicide in Chottanikkara, Attempts to recover deleted files from phone)

പെൺകുട്ടിയുടെ ഫോൺ പ്രാഥമികമായി പരിശോധിച്ചതിൽ കൊറിയൻ ബന്ധത്തിന് തെളിവുകൾ ലഭിച്ചിട്ടില്ല. ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.തന്റെ മകളെ ആരോ കൊറിയൻ സുഹൃത്തെന്ന പേരിൽ കബളിപ്പിച്ചതാകാമെന്ന് ആദിത്യയുടെ പിതാവ് പറഞ്ഞിരുന്നു.

സഹപാഠികളോ മറ്റ് സുഹൃത്തുക്കളോ ആദിത്യയ്ക്ക് വിദേശ സുഹൃത്തുക്കളുള്ളതായി സൂചന നൽകിയിട്ടില്ല. സ്കൂളുകളിലും കോളേജുകളിലും ബോധവൽക്കരണം നടത്താൻ പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala