Monday, February 16, 2026
HomeKeralaനടൻ പ്രേംകുമാർ കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർത്ഥി?: CPMൻ്റെ അനുനയ നീക്കം പാളി,...

നടൻ പ്രേംകുമാർ കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർത്ഥി?: CPMൻ്റെ അനുനയ നീക്കം പാളി, നിർണായക കോൺഗ്രസ് യോഗങ്ങൾ ഇന്ന് | Actor Prem Kumar

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനും പ്രശസ്ത നടനുമായ പ്രേംകുമാറിനെ കഴക്കൂട്ടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നീക്കം സജീവമാക്കി. കഴക്കൂട്ടത്ത് പ്രേംകുമാറിനുള്ള ജനപ്രീതിയും രാഷ്ട്രീയ സ്വീകാര്യതയും വോട്ടാക്കി മാറ്റാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.(Actor Prem Kumar to be Congress candidate in Kazhakkoottam?)

അപ്രതീക്ഷിതമായി ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റപ്പെട്ടതിൽ പ്രേംകുമാർ ഇടതുമുന്നണിയുമായി കടുത്ത അതൃപ്തിയിലാണ്. അദ്ദേഹത്തെ അനുനയിപ്പിക്കാൻ കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്തെ വീട്ടിലെത്തിയെങ്കിലും നേരിട്ട് കാണാൻ സാധിക്കാതെ മടങ്ങി. ഇടത് നേതാക്കളുടെ ചർച്ചാ ശ്രമങ്ങൾക്കൊന്നും അദ്ദേഹം ഇതുവരെ വഴങ്ങിയിട്ടില്ല.

ചലച്ചിത്ര അക്കാദമിയിൽ നിന്ന് തന്നെ മാറ്റിയതിനെ ‘ഇരട്ടനീതി’ എന്നാണ് പ്രേംകുമാർ വിശേഷിപ്പിച്ചത്.അതേസമയം, തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ കോൺഗ്രസിന്റെ പ്രധാന യോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് ചേരും. രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ പ്രചാരണ സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും. എഐസിസി പ്രതിനിധി സച്ചിൻ പൈലറ്റ്, കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കുന്ന നേതൃയോഗം ഉച്ചയ്ക്ക് കെപിസിസി ആസ്ഥാനത്ത് ചേരും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala