Friday, February 13, 2026
HomeNationalതെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിൽ കോൺഗ്രസിന് വൻ മുന്നേറ്റം; BRSനും BJPക്കും...

തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിൽ കോൺഗ്രസിന് വൻ മുന്നേറ്റം; BRSനും BJPക്കും തിരിച്ചടി | Telangana local body elections

ഹൈദരാബാദ്: തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് ജനപിന്തുണയേറുന്നു. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് കോർപ്പറേഷനുകളിലേക്കും നടന്ന വോട്ടെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് ബഹുദൂരം മുന്നിലാണ്.(Telangana local body elections, Huge advance for Congress)

ആകെ 116 മുനിസിപ്പാലിറ്റികളിൽ കോൺഗ്രസ് 83 എണ്ണത്തിൽ ലീഡ് ചെയ്യുന്നു. ബിആർഎസ്: 23, ബിജെപി: 05,  മറ്റുള്ളവർ: 05 എന്നിങ്ങനെയാണ് നില. ഏഴ് കോർപ്പറേഷനുകളിൽ നാലിടത്തും കോൺഗ്രസ് വ്യക്തമായ ലീഡ് നിലനിർത്തുന്നു. ഒരിടത്ത് ബിജെപിയും മുന്നേറ്റം നടത്തുന്നുണ്ട്.

ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ ബാലറ്റ് പേപ്പറുകളാണ് ഉപയോഗിച്ചത്. കോത്താഗുഡം, കരീംനഗർ, മെഹബൂബ്‌നഗർ, മംചീരിയൽ, നിസാമാബാദ്, നൽഗൊണ്ട, രാമഗുണ്ടം എന്നീ ഏഴ് പ്രധാന കോർപ്പറേഷനുകളിലെ 414 വാർഡുകളിലേക്കും 116 മുനിസിപ്പാലിറ്റികളിലെ 2,582 വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala