Friday, February 13, 2026
HomeNationalലഡാക്കിന് സംസ്ഥാന പദവിയില്ല: ടെറിട്ടോറിയൽ കൗൺസിൽ നൽകാമെന്ന് കേന്ദ്രം; വഴങ്ങാതെ സംഘടനകൾ...

ലഡാക്കിന് സംസ്ഥാന പദവിയില്ല: ടെറിട്ടോറിയൽ കൗൺസിൽ നൽകാമെന്ന് കേന്ദ്രം; വഴങ്ങാതെ സംഘടനകൾ | Ladakh

ന്യൂഡൽഹി: ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി അറിയിച്ചു. മേഖലയിലെ വിവിധ ഗോത്ര-സാമൂഹിക സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കിയത്. പകരം ലഡാക്കിന് ‘ടെറിട്ടോറിയൽ കൗൺസിൽ’ പദവി നൽകാമെന്നാണ് കേന്ദ്രത്തിന്റെ വാഗ്ദാനം.(Ladakh will not have statehood, says Union Government, organizations refuses)

ലഡാക്ക് ഹിൽ കൗൺസിൽ അധ്യക്ഷന് മുഖ്യമന്ത്രിയുടെ പദവിയും ഉപാധ്യക്ഷന് ഉപമുഖ്യമന്ത്രി പദവിയും നൽകാം. ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രം അറിയിച്ചു.

കേന്ദ്രത്തിന്റെ വാഗ്ദാനങ്ങൾ അംഗീകരിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ലഡാക്കിലെ സംഘടനകൾ. ലഡാക്കിന് പൂർണ്ണമായ സംസ്ഥാന പദവി നൽകുക, ഗോത്ര സംസ്കാരവും പരിസ്ഥിതിയും സംരക്ഷിക്കാൻ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക, നിലവിൽ ജോധ്പൂർ ജയിലിൽ കഴിയുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ മോചിപ്പിക്കുക, 2025 സെപ്റ്റംബറിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നിവയാണ് ഇവരുടെ ആവശ്യങ്ങൾ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala