ഇടുക്കി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റ് കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണെന്ന് പി.ജെ. ജോസഫ്. ഇടുക്കി സീറ്റിനായി കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Congress has not yet claimed the Idukki seat, says PJ Joseph)
കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ കേരള കോൺഗ്രസ് ഒന്നാണെന്ന് പറഞ്ഞ അദ്ദേഹം, അത് ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസാണ് എന്നും പരിഹസിച്ചു.



