This Content Is Only For Subscribers
പെറുവിലെ ടിക്രാപ്പോ എന്ന കൊച്ചു ഗ്രാമത്തിൽ ലിന എന്ന ഒരു കൊച്ചു പെൺകുട്ടി അവളുടെ കുടുംബത്തോട് ഒപ്പം സന്തോഷമായി ജീവിച്ചിരുന്നു. തന്റെ പാവകളും കളിപ്പാട്ടങ്ങളെയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ലിനയുടെ ജീവിതം മാറിമറിഞ്ഞത് വളരെ പെട്ടന്നായിരുന്നു (Lina Medina). ടിബുറെലോ മെഡീനയുടെയും വിക്ടോറിയ ലോസിയയുടെയും ഒൻപതു മക്കളിൽ രണ്ടാമത്തെ കുട്ടിയായിരുന്നു ലിന മെഡീന (Lina Medina).
ഒരിക്കൽ ലിനയുടെ മാതാപിതാക്കൾ അസാധാരണമായി മകളുടെ വയർ വിർതിരിക്കുന്നത് ശ്രദ്ധിക്കാൻ ഇടയായി. മകളുടെ വയറ്റിൽ മുഴയുണ്ടാകാം എന്ന് പേടിച്ച അവർ മകളെയും കൊണ്ട് ആശുപത്രിയിൽ എത്തുന്നു. ലിനയെ ഡോക്ടർ ആദ്യം പരിശോധിച്ചപ്പോൾ കരുതിയതും കുട്ടിയുടെ വയറിൽ മുഴയാകും എന്നാണ്. എന്നാൽ ഡോക്ടർ മറ്റു പരിശോധനകൾക്കു കൂടി ലീനയെ വിധേയമാക്കിയപ്പോൾ ആ ഞെട്ടിക്കുന്ന സത്യം മനസിലായത്, ലിന ഏഴു മാസം ഗർഭിണയായിരുന്നു.
എങ്ങനെയാണ് അവരുടെ അഞ്ചു വയസ്സ് മാത്രം പ്രായമുള്ള മകൾ ഏഴു മാസം ഗർഭിണിയാക്കുക എന്ന ഞെട്ടലിലായിരുന്നു മാതാപിതാക്കൾ. 1939 മെയ് 14ന് ലിന സിസേറിയനിലൂടെ ഒരു ആൺകുഞ്ഞിന് ജന്മം നൽകി അങ്ങനെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ (Worlds youngest mother) എന്ന വിശേഷണവും ആ പെൺകുഞ്ഞിന് സ്വന്തമാക്കുന്നു. എന്നാൽ ലിനയുടെ കുഞ്ഞിൻ്റെ അച്ഛൻ ആരാണെന്നു ഇതുവരെയും ആർക്കും അറിയില്ല. ലോക ശ്രദ്ധ ഒരുപാട് പിടിച്ചു പറ്റിയ ലീനയുടെ ജീവിതം ഒരു ദുരൂഹകഥപോലെ തുടർന്നു.
പെറുവിലെ ടിക്രാപ്പോ ഗ്രാമത്തിൽ 1933 സെപ്റ്റംബർ 23 ന് ജനിച്ച ലിന മെഡീന വളരെ ചെറുപ്രായത്തിൽ തന്നെ ഗർഭിണിയായത് അവളുടെ പ്രിയപ്പെട്ടവർക്കും വളരെയധികം വിഷമവും അസ്വസ്ഥതയുണ്ടാക്കി. എന്നാൽ പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റുകൾക്ക് എങ്ങനെയാണ് വെറും അഞ്ചു വയസു മാത്രമുള്ള പെൺകുട്ടിക്ക് ഗർഭിണിയാകുവാൻ സാധിക്കുക എന്ന അതിശയത്തിലായിരുന്നു.
മെഡീനയ്ക്ക് പ്രീകോസിയസ് പ്യൂബർട്ടി അഥവാ അകാല യൗവനം എന്ന അപൂർവ ജനിതക അവസ്ഥയുണ്ടെന്നും ഇത് കുട്ടിയുടെ ശരീരം വളരെ വേഗത്തിൽ വളർച്ച പ്രാപിക്കുന്നു. മുതിർന്നവരെ പോലെ ശാരീരിക ഘടന മാറാൻ കാരണമാകുന്നു. എന്നാൽ ചിലരിൽ അത്തരം ശാരീരിക വളർച്ച പ്രത്യക്ഷത്തിൽ കാണുവാൻ സാധിക്കില്ല. അത്തരം അവസ്ഥയാണ് ലിനയ്ക്കും ഉണ്ടായിരുന്നത്.
ലിനയ്ക്ക് വെറും എട്ടുമാസം മാത്രം പ്രായമുള്ളപ്പോൾ ആദ്യത്തെ ആർത്തവം ഉണ്ടായതെന്ന് ഡോക്ടർ എഡ്മുണ്ടോ എസ്കോമൽ ഒരു മെഡിക്കൽ ജേണലിനു നൽകിയ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ആർത്തവം ആരംഭിക്കുമ്പോൾ ലീനയ്ക്ക് മൂന്ന് വയസ്സായിരുന്നുവെന്ന് മറ്റ് ചിലർ അവകാശപ്പെടുന്നു. വളരെ ചെറു പ്രായത്തിൽ തന്നെ ഒരു കുട്ടിക്ക് ആർത്തവം ആരംഭിക്കുന്നത് വളളരെയധികം ഞെട്ടിപ്പിക്കുന്നത് തന്നെയാണ്. അഞ്ചാം വയസ്സിൽ തന്നെ മുതിർന്ന സ്ത്രീകളെ പോലെ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടായിരുന്നു.
ലിന മദീനയുടെ കുഞ്ഞിൻ്റെ പിതാവ് ആരായിരുന്നു?
വളരെ ചെറുപ്രായത്തിൽ ഒരു കുട്ടി ഗർഭിണി ആകണമെങ്കിൽ അതിനു പിന്നിൽ ആരും അറിയാതെപോയ ചില വേദനിപ്പിക്കുന്ന സത്യങ്ങൾ ഉണ്ട്. ആരാകും ഒരു പിഞ്ചു കുഞ്ഞിനെ ഉപദ്രവിച്ചത്. അവൾ ലൈംഗിക അതിക്രമണത്തിന് ഇരയായി എന്നത് തീർത്തും വ്യക്തമാണ്. അകാല യൗവനം ലിന മദീന ഗർഭിണിയായതെങ്ങനെയെന്ന് ഭാഗികമായി വിശദീകരിക്കുന്നുണ്ടെങ്കിലും. എന്നാൽ അത് എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുമില്ല, വ്യക്തമാക്കുന്നുമില്ല.
മദീന ഒരിക്കലും തൻ്റെ ഡോക്ടർമാരോടോ മാതാപിതാക്കളോടോ കുട്ടിയുടെ പിതാവ് ആരാണെന്നോ തൻ്റെ ഗർഭാവസ്ഥയിലേക്ക് നയിച്ച ആക്രമണത്തെ കുറിച്ചോ പറഞ്ഞിട്ടില്ല. എന്നാൽ വളരെ ചെറുപ്പം ആയതുകൊണ്ട് തനിക്ക് എന്താണ് സംഭവിച്ചത് എന്ന് പോലും പറയുവാൻ അവൾക്കു അറിഞ്ഞുകൂടായിരിക്കും. ആരോ അവളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുകയും അവളുടെ ജീവിതം തന്നെ നശിപ്പിക്കുകയും ചെയ്യ്തതാവം.
വെള്ളിപ്പണിക്കാരനായിരുന്ന മെഡീനയുടെ പിതാവ് ടിബുറെലോ, തൻ്റെ മകളെ ബലാത്സംഗം ചെയ്തതായി സംശയിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന തെളിവുകളോ സാക്ഷി മൊഴികളോ കണ്ടെത്താനാകാതെ വന്നതോടെ അദ്ദേഹത്തെ വിട്ടയക്കുകയും അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങൾ ഒഴിവാക്കുകയും ചെയ്തു. തൻ്റെ മകളെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് ടിബുറെലോ മെഡീന ശക്തമായി വാദിച്ചിരുന്നു. ചില വാർത്താ ഏജൻസികൾ അനുമാനിക്കുന്നത് മദീന അവളുടെ ഗ്രാമത്തിന് സമീപം നടന്നഏതോ ആഘോഷത്തിനിടെ ആക്രമിക്കപ്പെട്ടതാകാമെന്നാണ്. എന്നിരുന്നാലും, ഇത് ഒരിക്കലും തെളിയിക്കപ്പെട്ടില്ല.
ലിന ജന്മം നൽകിയ ആൺകുഞ്ഞിന് ജെറാർഡോ എന്ന് പേരിട്ടു. ആശുപത്രി ചികിത്സയ്ക്ക് ശേഷം തിരികെ ലീനയും കുഞ്ഞും അവരുടെ നാട്ടിൽ എത്തി. ജെറാർഡോ തീർത്തും ആരോഗ്യവനായ കുഞ്ഞായിരുന്നു, വളർച്ചയ്ക്കോ ബുദ്ധിവികാസവും സാധാരണ കുട്ടികളെ പോലെ തന്നെയായിരുന്നു. ജെറാർഡോയ്ക്ക് പത്തു വയസുവരെ അവൻ ലിന തന്റെ സഹോദരിയാണ് എന്ന് കരുതി. പതിയെ അവനും ആ സത്യം തിരിച്ചറിഞ്ഞു.
അഞ്ച് വയസ്സും ഏഴ് മാസവും 21 ദിവസവും പ്രായമുള്ളപ്പോൾ ഒരു കുഞ്ഞിന് ജന്മം നൽകിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ. വളരെയധികം മാധ്യമ പ്രാധാന്യം ലഭിച്ചിരുന്നു അഞ്ചു വയസുകാരി അമ്മായപ്പൊൾ. നിരവധി പത്രങ്ങൾ അവരുടേതായ രീതിയിൽ ലിനയുടെ ജീവിതത്തെയും വളച്ചൊടിച്ചു. കുടംബത്തിന്റെ കഷ്ട്ടപ്പാടോ വേദനയോ കാണുവാൻ ആരും തന്നെ ഇല്ലായിരുന്നു. ഒരുപക്ഷെ തുറിച്ചുനോക്കുന്നു കണ്ണുകളോടും കുത്തുവാക്കുകളോടും വെറുപ്പായതു കൊണ്ടാകാം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ലിന എവിടെയോ ജീവിക്കുന്നുണ്ടാകാം.
Summary: Lina Medina is a Peruvian woman who became the youngest confirmed mother in history, giving birth at the age of 5 years and 7 months in 1939. Her pregnancy was the result of precocious puberty, a rare condition that led her parents to initially mistake her growing abdomen for a tumor. Throughout her life, she has maintained a high degree of privacy, never revealing the identity of the child’s father or seeking public attention for her extraordinary medical case.



