HomeWorldആണവ ബോംബ് ചന്ദ്രനിൽ? ചന്ദ്രനിൽ ആണവ സ്ഫോടനത്തിന് ഒരുങ്ങിയ അമേരിക്ക; അറിയാം...

ആണവ ബോംബ് ചന്ദ്രനിൽ? ചന്ദ്രനിൽ ആണവ സ്ഫോടനത്തിന് ഒരുങ്ങിയ അമേരിക്ക; അറിയാം ശീതയുദ്ധകാലത്തെ Project A119 യുടെ രഹസ്യ കഥയെ കുറിച്ച് | When America Planned to Nuke the Moon

ആകാശത്തേക്ക് നോക്കി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, നിശബ്ദമായി പ്രകാശിക്കുന്ന ആ ചന്ദ്രനെ ഒരു ആണവ സ്ഫോടനം കൊണ്ട് തകർക്കാൻ ലോകത്തെ ഒരു മഹാശക്തി ഒരുങ്ങിയിരുന്നെന്ന്? കേൾക്കുമ്പോൾ ഇത് ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ രംഗം പോലെ തോന്നിയേക്കാം, എന്നാൽ ഇത് സത്യമാണ്! 1950 കളുടെ അവസാനത്തിൽ ശീതയുദ്ധത്തിന്റെ (Cold War) മുൾമുനയിൽ നിൽക്കുന്ന ലോകം. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കൊടുമ്പിരി കൊണ്ട സമയമായിരുന്നു അത്. എതിരാളികളായ സോവിയറ്റ് യൂണിയനോട് തങ്ങളുടെ സാങ്കേതിക ശക്തി തെളിയിക്കാൻ, ശത്രുവിനേക്കാൾ തങ്ങൾ ഒരുപടി മുകളിലാണ് എന്ന് തെളിയിക്കണം. അതിനായി അമേരിക്കയുടെ വ്യോമസേന രഹസ്യമായി ഒരു പദ്ധതിക്ക് രൂപം നൽകി. ഇന്നത്തെ കാലത്ത് വിശ്വസിക്കാൻ ഏറെ പ്രയാസമുള്ള ഒരു രഹസ്യ പദ്ധതിയാണ് അമേരിക്ക ആസൂത്രണം ചെയ്തത് – ചന്ദ്രനിൽ ഒരു ആണവ ബോംബ് പൊട്ടിക്കുക! (When America Planned to Nuke the Moon)

പ്രോജക്ട് A119 (Project A119) എന്നായിരുന്നു അതീവരഹസ്യമായ പദ്ധതിയുടെ പേര്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇതൊരു ശാസ്ത്രീയ ഗവേഷണം എന്നതിലും ഉപരി നാണക്കേട് മൂടികെട്ടുക എന്നതിയിരുന്നു. 1957 ഡിസംബർ 6-ന് ഒരു ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള അമേരിക്കയുടെ ആദ്യ ശ്രമത്തിനുള്ള വിക്ഷേപണ വാഹനമായിരുന്നു വാൻഗാർഡ് ടിവി-3 റോക്കറ്റ്. വാൻഗാർഡ് വിക്ഷേപിച്ച് രണ്ടു സെക്കൻഡ് പോലും കഴിഞ്ഞില്ല അതിന് മുൻപ് തന്നെ ദൗത്യം സമ്പൂർണ്ണ പരാജയമായി തീർന്നു. അന്ന് “ഫ്ലോപ്നിക്” എന്നും “കപുത്നിക്” എന്നും വിളിപ്പേരുകൾ നൽകി അമേരിക്കയുടെ ഈ ദൗത്യത്തെ മാധ്യമങ്ങൾ കളിയാക്കി. അന്ന് അമേരിക്കക്ക് ലോകത്തിന് മുന്നിൽ തലകുനിക്കേണ്ടി വന്നു. സോവിയറ്റ് യൂണിയന്റെ മുന്നിൽ അമേരിക്ക നല്ലപോലെ നാണംകെട്ടു. ആത്മാഭിമാനം തിരിക്കെ പിടിക്കാൻ വേണ്ടിയാണ് അമേരിക്ക ചന്ദ്രനെ തന്നെ ലക്ഷ്യം വച്ചത്.

1957-ൽ ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക് 1, സോവിയറ്റ് യൂണിയൻ വിജയകരമായി വിക്ഷേപിച്ചു. സോവിയറ്റ് യൂണിയന്റെ മുൻപിൽ സൈനിക ശക്തിയും ആണവ പ്രാപ്തിയും പ്രകടിപ്പിക്കുക എന്നത് മാത്രമായി അമേരിക്കയുടെ ലക്ഷ്യം. തങ്ങൾ നടത്തുവാൻ പോകുന്ന ദൗത്യം കണ്ട് ലോകം ഞെട്ടണം, ഒടുവിൽ അമേരിക്കയുടെ വ്യോമസേനയിലെ ഉയർന്ന ഉദ്യോഗസ്ഥർ അതിനുള്ള വഴി കണ്ടെത്തി. ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ആണവ ബോംബ് പൊട്ടിക്കാം, ആ പൊട്ടിത്തെറിയുടെ പ്രകാശം നഗ്നനേത്രങ്ങൾ കൊണ്ട് ഭൂമിയിലെ മനുഷ്യർക്ക് കാണുവാൻ സാധിക്കണം. സ്ഫോടനത്തിന്റെ ഫലമായി ചന്ദ്രോപരിതലത്തിൽ നിന്ന് ഉയരുന്ന പൊടിപടലങ്ങൾ സൂര്യപ്രകാശത്തിൽ പ്രതിഫലിക്കുന്നത് ഭൂമിയിൽ നിന്ന് ദൃശ്യമാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. ഈ വിചിത്രമായ പദ്ധതിയുടെ സംഘത്തെ നയിച്ചത് ഡോ. ലിയോനാർഡ് റീഫെൽ (Dr. Leonard Reiffel) ആയിരുന്നു. പ്രശസ്ത ബഹിരാകാശ ഗവേഷകനായ കാൾ സാഗൻ (Carl Sagan) ഈ സംഘത്തിന്റെ ഭാഗമായിരുന്നു. 1950 കളുടെ മധ്യത്തിൽ ലോസ് അലാമോസ് സയന്റിഫിക് ലബോറട്ടറി വികസിപ്പിച്ചെടുത്ത ഒരു ചെറിയ വ്യോമ പ്രതിരോധ ന്യൂക്ലിയർ വാർഹെഡ് ആയ W25 ആണ് അന്ന് ദൗത്യത്തിനായി തിരഞ്ഞെടുത്തത്.

ഇത്രയൊക്കെ ഒരുക്കങ്ങൾ നടത്തിയിട്ടും അമേരിക്ക ഒടുവിൽ ഈ ദൗത്യത്തിൽ നിന്നും പിന്മാറി, 1959-ൽ ഈ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുകയായിരുന്നു. കാൾ സാഗൻ ഉൾപ്പെടെ സംഘത്തിലുണ്ടായിരുന്നവർ ഈ ദൗത്യത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ആണവ സ്ഫോടനം ചന്ദ്രോപരിതലത്തെ മലിനമാക്കുന്ന റേഡിയോ ആക്ടീവ് വീഴ്ചയ്ക്ക് കാരണമാകുമെന്നും ഭാവിയിലെ ശാസ്ത്രീയ ഗവേഷണത്തിനും പര്യവേഷണത്തിനും അത് തടസ്സമാകുമെന്ന ആശങ്ക ശക്തമായിരുന്നു. വിക്ഷേപണ പരാജയം ന്യൂക്ലിയർ വാർഹെഡ് ഭൂമിയിലേക്ക് തിരികെ വീഴാൻ കാരണമാകുമെന്നും അത് അമേരിക്കൻ ജനതയെ അപകടത്തിലാക്കുമെന്നും വാൻഗാർഡ് സംഭവത്തേക്കാൾ വലിയ ദുരന്തവും നാണക്കേടും സൃഷ്ടിക്കുമെന്ന് സൈനിക നേതാക്കൾ ഭയപ്പെട്ടിരുന്നു. വ്യോമസേന ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ നേട്ടങ്ങളെക്കാൾ അപകടസാധ്യതകളായിരുന്നു കൂടുതൽ. ഇത്തരം ഒരു പ്രകോപനപരമായ പ്രവൃത്തി ലോകരാജ്യങ്ങളുടെയും പൊതുജനങ്ങളുടെയും കടുത്ത വിമർശനത്തിന് ഇടയാക്കുമെന്നും അത് അമേരിക്കയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്നും അധികാരികളും തിരിച്ചറിഞ്ഞു.

അങ്ങനെ മനുഷ്യനും ചന്ദ്രനുമായുള്ള ആദ്യ സംഗമം പൊട്ടിത്തെറിയിൽ കലാശിച്ചില്ല. പ്രോജക്ട് A119 ൽ നിന്ന് അമേരിക്ക പിന്മാറിയെങ്കിലും പിന്നെയും ചന്ദ്രനെ തന്നെ ലക്ഷ്യം വച്ചു. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് അമേരിക്കൻ ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിക്കുകയും അപ്പോളോ 11 ദൗത്യത്തിലൂടെ ആ വിജയം സ്വന്തമാക്കുകയും ചെയ്തു.

Summary: During the height of the Cold War, the United States secretly planned to detonate a nuclear bomb on the Moon in a top-secret project called Project A119. The goal was to demonstrate American military and technological superiority over the Soviet Union after the shocking success of Sputnik 1.

WhatsApp Channel Banner

Latest updates

അഭിഷേക് ബാനർജിക്ക് ആശ്വാസം; എംപി ഓഫീസ് പൊളിക്കുന്നത് അടിയന്തരമായി...

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (TMC) ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് താൽക്കാലിക ആശ്വാസം (Calcutta high court Abhishek banerjee). അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് കെട്ടിടം പൊളിച്ചുനീക്കുന്ന നടപടികൾ അടിയന്തരമായി...

‘പൊതിച്ചോറ് നൽകുന്നതിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്...

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി ആരോഗ്യമന്ത്രി കെ. മുരളീധരൻ (K Muraleedharan pothichoru controversy). ആശുപത്രികളിൽ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി...

ലോകകപ്പ് ഫൈനൽ: കൊച്ചിയിൽ സുരക്ഷയും പട്രോളിംഗും ശക്തമാക്കി സിറ്റി...

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ കലാശപ്പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളുമായി സിറ്റി പോലീസ് (Kochi city police fifa world cup final). ഫൈനൽ മത്സരത്തിന് ശേഷമുള്ള വിജയാഘോഷങ്ങൾ...

ഫുട്ബോൾ ഫൈനൽ ആവേശം: കേരളത്തിന് പിന്നാലെ മേഘാലയയിലും മണിപ്പൂരിലും...

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ പോരാട്ടത്തോടനുബന്ധിച്ച് കേരളത്തിന്റെ മാതൃക പിന്തുടർന്ന് കൂടുതൽ സംസ്ഥാനങ്ങൾ അവധി പ്രഖ്യാപിച്ചു (World cup final holiday). ഫൈനൽ മത്സരം പ്രമാണിച്ച് കേരളത്തിന് പുറമെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ,...

ഡൽഹി ജിടിബി ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയുടെ മേൽ ഫാൻ...

ന്യൂഡൽഹി: ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ (ജിടിബി) സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മേൽക്കൂരയിലെ ഫാൻ അറ്റുവീണ് മരിച്ചു (Delhi gtb hospital ceiling fan accident). ഡൽഹി സ്വദേശിയായ മുഹമ്മദ്...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...