വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷസാധ്യത കണക്കിലെടുത്ത് പശ്ചിമേഷ്യയിലെ പ്രതിരോധ കവചം ശക്തമാക്കാൻ അമേരിക്ക (US Arms Deal UAE Saudi). യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്ക് അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളും റോക്കറ്റ് ലോഞ്ചറുകളും കൈമാറാൻ യു.എസ് വിദേശകാര്യ വകുപ്പ് അനുമതി നൽകി. മേഖലയിലെ ആകാശ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ സഖ്യകക്ഷികളുടെ പ്രതിരോധം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
16.5 ബില്യൺ ഡോളറിന്റെ മൊത്തം കരാറിൽ സിംഹഭാഗവും (12 ബില്യൺ ഡോളർ) യു.എ.ഇയിലേക്കാണ്. ശത്രുക്കളുടെ മിസൈൽ ആക്രമണങ്ങളെ തകർക്കാൻ ശേഷിയുള്ള പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും അത്യാധുനിക റോക്കറ്റ് ലോഞ്ചറുകളും ഇതിൽ ഉൾപ്പെടുന്നു.
സൗദി അറേബ്യയ്ക്ക് ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള ടൗ (TOW) മിസൈലുകൾ നൽകാനും തീരുമാനമായി. കവചിത വാഹനങ്ങളെയും ടാങ്കുകളെയും തകർക്കാൻ ശേഷിയുള്ള ഗൈഡഡ് മിസൈലുകളാണിവ.ചെങ്കടലിലും പേർഷ്യൻ ഗൾഫിലും ഇറാൻ അനുകൂല ഗ്രൂപ്പുകളിൽ നിന്നുള്ള ഭീഷണി നേരിടുക എന്നതാണ് ഈ നീക്കത്തിന് പിന്നിൽ. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ ഈ മേഖലയിലെ അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കാനും യു.എസ് ലക്ഷ്യമിടുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഗൾഫ് നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഇത്രയും വലിയ ആയുധ ഇടപാടിന് വേഗത കൈവന്നത്. പശ്ചിമേഷ്യയിലെ സൈനിക സന്തുലിതാവസ്ഥയിൽ ഈ നീക്കം വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കും.
Story Summary:
The US State Department has approved a massive $16.5 billion arms sale to its Gulf allies, the UAE and Saudi Arabia, amid escalating tensions in the Middle East. The deal includes Patriot missile defense systems and rocket launchers for the UAE ($12 billion) and TOW missiles for Saudi Arabia ($1 billion+). This move is seen as a strategic step to bolster regional defense against potential threats from Iran and protect US interests in the Gulf

