HomeWorldPSL നടത്താൻ നെട്ടോട്ടമോടി സംഘാടകർ: പെഷാവറിലേക്ക് യാത്ര ചെയ്യരുതെന്ന് ഓസ്‌ട്രേലിയൻ താരങ്ങൾക്ക്...

PSL നടത്താൻ നെട്ടോട്ടമോടി സംഘാടകർ: പെഷാവറിലേക്ക് യാത്ര ചെയ്യരുതെന്ന് ഓസ്‌ട്രേലിയൻ താരങ്ങൾക്ക് നിർദ്ദേശം | PSL

ലാഹോർ: അയൽരാജ്യമായ അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി സംഘർഷങ്ങൾക്കും പശ്ചിമേഷ്യയിലെ ഇറാൻ-ഇസ്രയേൽ യുദ്ധത്തിനുമിടയിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ പ്രതിസന്ധിയിൽ. വ്യോമഗതാഗതം തടസ്സപ്പെടുകയും സുരക്ഷാ ഭീഷണി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ, ലീഗിൽ പങ്കെടുക്കുന്ന പ്രമുഖ വിദേശ താരങ്ങളുടെ സുരക്ഷയെച്ചൊല്ലി ആശങ്ക ശക്തമാകുകയാണ്.(PCB reacts after Australian players allegedly get ‘do not travel’ alert for a Pakistan city in PSL)

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്‌വെൽ തുടങ്ങിയ ലോകോത്തര ഓസ്‌ട്രേലിയൻ താരങ്ങൾ ഇത്തവണ പിഎസ്എല്ലിൽ കരാറിലുണ്ട്. ഐപിഎൽ തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ്, മാർച്ച് 26-നാണ് ലീഗ് ആരംഭിക്കുന്നത്. എന്നാൽ മേഖലയിലെ സംഘർഷം കണക്കിലെടുത്ത് പാക്കിസ്ഥാനിലേക്ക് പോകുന്ന പൗരന്മാർക്ക് ഓസ്‌ട്രേലിയൻ സർക്കാർ കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

പെഷവാർ നഗരത്തെ പിഎസ്എൽ വേദിയാക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. മാർച്ച് 28-ന് പെഷവാറിലെ ഇമ്രാൻ ഖാൻ സ്റ്റേഡിയത്തിൽ നടക്കേണ്ട പെഷവാർ സൽമി – റാവൽപിണ്ടി മത്സരമാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായത്. പാക്-അഫ്ഗാൻ സംഘർഷം നിലനിൽക്കുന്നതിനാൽ പെഷവാറിലേക്ക് യാത്ര ചെയ്യരുതെന്ന് ഓസ്‌ട്രേലിയൻ താരങ്ങൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ആരൺ ഹാർഡി, ജേക് ഫ്രേസർ മഗ്രുക് തുടങ്ങിയ താരങ്ങൾ പെഷവാറിലേക്ക് പോകാൻ വിസമ്മതിച്ചാൽ അത് പിസിബിക്ക് വലിയ നാണക്കേടാകും.

സാഹചര്യം വഷളാകുകയാണെങ്കിൽ താരങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനമടക്കമുള്ള സൗകര്യങ്ങൾ ഓസ്‌ട്രേലിയൻ സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, സിംബാബ്‌വെ താരം ബ്ലെസിങ് മുസറബനി പാക് ലീഗ് ഉപേക്ഷിച്ച് ഐപിഎല്ലിൽ കളിക്കാൻ ഇന്ത്യയിലേക്ക് പോയത് പിസിബിയെ ചൊടിപ്പിച്ചിട്ടുണ്ട്. താരത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ബോർഡിന്റെ നിലപാട്.

WhatsApp Channel Banner

Latest updates

ഇന്ത്യ-US സ്വതന്ത്ര വ്യാപാര കരാറിനെതിരെ കർഷക പ്രക്ഷോഭം: ശംഭു...

ബഠിൻഡ: ഇന്ത്യ-യു.എസ് സ്വതന്ത്ര വ്യാപാര കരാറിനെതിരെ ഡൽഹി കിസാൻ ഘട്ടിൽ 'കിസാൻ മഹാപഞ്ചായത്ത്' സംഘടിപ്പിക്കാൻ പുറപ്പെട്ട കർഷകരെ പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് തടഞ്ഞു. ഹരിയാന പൊലീസാണ് ഡൽഹിയിലേക്കുള്ള വഴിയിൽ ശക്തമായ ബാരിക്കേഡുകൾ...

ദിയയെ ‘കൈ’വിട്ട് പാലാ: നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ...

കോട്ടയം: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് കൗൺസിലർമാരുടെ പരസ്യമായ പിന്തുണയോടെയാണ് അവിശ്വാസം വിജയിച്ചത്. ഇതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സണായ ദിയ ബിനു പുളിക്കകണ്ടത്തിന്...

ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ നടന്ന സംഘർഷത്തിൽ അന്വേഷണം...

യുഎസിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിൻ-അർജന്റീന മത്സരത്തിന് ശേഷം കളിക്കളത്തിലുണ്ടായ സംഘർഷത്തിൽ ഫിഫ അന്വേഷണം പ്രഖ്യാപിച്ചു (FIFA Investigates Post-Match Brawl). ഫൈനൽ മത്സരത്തിൽ അധികസമയത്ത് 1-0 എന്ന സ്കോറിനാണ് യൂറോപ്യൻ...

കേരള വഖഫ് ബോർഡിന് ആശ്വാസം: സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്റർ ആയി...

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന് സുപ്രീംകോടതിയിൽ വലിയ ആശ്വാസം. ബോർഡ് സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ അവസാന വരി സുപ്രീം കോടതി റദ്ദാക്കി.(Supreme Court Quashes part...

ട്രോൾ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, ഇന്ത്യൻ ടീം ലോകകപ്പ്...

ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ പരാജയത്തെക്കുറിച്ചും തുടർന്നുണ്ടായ ട്രോളുകളെക്കുറിച്ചും തുറന്നുപറഞ്ഞ് അർജന്റീന ഫാനും നടനുമായ നിയാസ് ബക്കർ (Niyas Backer On Argentina Defeat). തോൽവി വലിയ വിഷമമുണ്ടാക്കിയെന്നും എന്നാൽ ഇതൊരു...

DON'T MISS

ഓസ്‌ട്രേലിയയിൽ ഒറ്റപ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി അമ്മ;...

ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി...

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...