HomeWorldമരണശേഷവും സോഷ്യൽ മീഡിയയിൽ 'ജീവിക്കാം'; ഡിജിറ്റൽ ക്ലോണുകൾക്കായി മെറ്റയ്ക്ക് പേറ്റന്റ് |...

മരണശേഷവും സോഷ്യൽ മീഡിയയിൽ ‘ജീവിക്കാം’; ഡിജിറ്റൽ ക്ലോണുകൾക്കായി മെറ്റയ്ക്ക് പേറ്റന്റ് | Meta AI Patent

മെൻലോ പാർക്ക്: ഉപഭോക്താക്കൾ മരിച്ചാലും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹായത്തോടെ സജീവമായി നിലനിർത്താനുള്ള സാങ്കേതികവിദ്യയുമായി മെറ്റ (Meta AI Patent). ഒരാളുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ പഠിച്ച് അയാളെപ്പോലെ തന്നെ പെരുമാറുന്ന ‘ഡിജിറ്റൽ ക്ലോണുകൾ’ സൃഷ്ടിക്കാനുള്ള പേറ്റന്റ് മെറ്റ സ്വന്തമാക്കി. 2023-ൽ ചീഫ് ടെക്നോളജി ഓഫീസർ ആൻഡ്രൂ ബോസ്വർത്ത് സമർപ്പിച്ച അപേക്ഷയിലാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.

എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്?

ഒരു ഉപയോക്താവിന്റെ മുൻകാല കമന്റുകൾ, ലൈക്കുകൾ, പോസ്റ്റ് ചെയ്ത ഉള്ളടക്കങ്ങൾ എന്നിവ ലാർജ് ലാംഗ്വേജ് മോഡലുകൾ (LLM) ഉപയോഗിച്ച് എഐ വിശകലനം ചെയ്യും. ഇതിലൂടെ രൂപപ്പെടുന്ന ഡിജിറ്റൽ ക്ലോണിന് യഥാർത്ഥ വ്യക്തിയെപ്പോലെ തന്നെ മറ്റുള്ളവരുടെ പോസ്റ്റുകൾക്ക് ലൈക്ക് ചെയ്യാനും, കമന്റ് ചെയ്യാനും, മെസേജുകൾക്ക് മറുപടി നൽകാനും സാധിക്കും.

മരിച്ച വ്യക്തിയുടെ ശബ്ദവും രൂപവും അനുകരിച്ചുകൊണ്ട് വീഡിയോ, ഓഡിയോ കോളുകളിൽ പങ്കെടുക്കാൻ എഐ മോഡലിനെ അനുവദിക്കുന്ന സാങ്കേതികവിദ്യയും പേറ്റന്റിലുണ്ട്.

നേരത്തെ മരിച്ചവരുടെ അക്കൗണ്ട് കൈകാര്യം ചെയ്യാൻ ‘ലെഗസി കോൺടാക്റ്റ്’ എന്ന ഫീച്ചർ ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി, ഒരു വ്യക്തിയുടെ വ്യക്തിത്വം തന്നെ മരണശേഷവും ഡിജിറ്റലായി നിലനിർത്താനാണ് മെറ്റ ഇപ്പോൾ ലക്ഷ്യമിടുന്നത്. മാർക്ക് സക്കർബർഗ് മുൻപ് സൂചിപ്പിച്ച ‘റിയലിസ്റ്റിക് വെർച്വൽ അവതാർ’ എന്ന ആശയത്തിന്റെ പ്രായോഗിക രൂപമാണിതെന്ന് കരുതപ്പെടുന്നു.

Clickable Info Box