Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeWorldഇസ്രയേലിൽ മോദിക്കായി തിരുവാതിരച്ചുവടുകൾ: പാരമ്പര്യ തനിമയോടെ വരവേറ്റ് മലയാളി സമൂഹം |...

ഇസ്രയേലിൽ മോദിക്കായി തിരുവാതിരച്ചുവടുകൾ: പാരമ്പര്യ തനിമയോടെ വരവേറ്റ് മലയാളി സമൂഹം | PM Modi

🎙️ Latest Podcast

ടെൽ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം നയതന്ത്ര ബന്ധങ്ങൾക്കപ്പുറം സാംസ്കാരിക വിനിമയത്തിന്റെ വേദിയായി മാറി. ഇസ്രയേലിലെ മലയാളി സമൂഹമാണ് പാരമ്പര്യ തനിമയോടെ അദ്ദേഹത്തെ വരവേറ്റത്. ‘കേരള കെയർഗിവേഴ്സ് കമ്മ്യൂണിറ്റി’ അവതരിപ്പിച്ച തിരുവാതിരക്കളി സന്ദർശനത്തിലെ ആകർഷകമായ ഇനമായി.(Malayali community welcomes PM Modi in Israel by performing Thiruvathira)

പ്രവാസികൾ ലോകത്തിന്റെ ഏത് കോണിലായാലും ഇന്ത്യൻ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനമുണ്ടെന്ന് തിരുവാതിരയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി കുറിച്ചു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ മഹത്വവും അതിനോട് അഭിനിവേശം പുലർത്തുന്നവരുടെ പ്രതിജ്ഞാബദ്ധതയുമാണ് ഈ പ്രകടനം പ്രതിനിധാനം ചെയ്യുന്നത് എന്ന് നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള അത്താഴവിരുന്നിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തിയത് പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ചാണ്. തന്റെ സുഹൃത്തിന് നൽകിയ ‘സർപ്രൈസ്’ ആണെന്ന് നെതന്യാഹു ഹിന്ദിയിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.