Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeWorldഹോർമുസ് കടലിടുക്ക് അടച്ചിടും; അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ സൈന്യം; ലോകം...

ഹോർമുസ് കടലിടുക്ക് അടച്ചിടും; അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ സൈന്യം; ലോകം ഇരുട്ടിലാകുമോ ? | Iran IRGC Warning

🎙️ Latest Podcast

ടെഹ്‌റാൻ: ഇറാന്റെ വൈദ്യുതി നിലയങ്ങളോ മറ്റ് തന്ത്രപ്രധാനമായ ഊർജ്ജ കേന്ദ്രങ്ങളോ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയാൽ ലോകം വൻ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വ്യക്തമാക്കി (Iran IRGC Warning). അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രത്യാക്രമണ ഭീഷണി.

ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം പൂർണ്ണമായും തടസ്സപ്പെടുത്തുമെന്നാണ് ഐ.ആർ.ജി.സി നൽകുന്ന മുന്നറിയിപ്പ്. ഇത് ആഗോള വിപണിയിലെ എണ്ണ വിതരണത്തെ നിശ്ചലമാക്കാൻ കെൽപ്പുള്ള നീക്കമാണ്.

ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണത്തെ ഇത് നേരിട്ട് ബാധിക്കും. എണ്ണ വിതരണം തടസ്സപ്പെട്ടാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരാനും ലോകരാജ്യങ്ങളിൽ കടുത്ത സാമ്പത്തിക മാന്ദ്യത്തിനും ഇത് കാരണമായേക്കാം.

ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർത്തതായി ഇറാൻ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ പുതിയ പ്രസ്താവന വരുന്നത്. 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ പ്ലാന്റുകൾ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനോടുള്ള മറുപടിയായാണ് “തങ്ങളെ തൊട്ടാൽ ലോകത്തെ ഇന്ധന വിതരണം തന്നെ നിർത്തും” എന്ന നിലപാടിലേക്ക് ഇറാൻ എത്തിയിരിക്കുന്നത്.

Story Summary:
The Islamic Revolutionary Guard Corps (IRGC) has warned that Iran will completely shut down the Strait of Hormuz if the U.S. targets its energy plants or strategic infrastructure. As a critical gateway for 20% of the world’s crude oil, blocking the strait would directly disrupt supplies from Saudi Arabia, UAE, Kuwait, and Qatar. This follows President Trump’s ultimatum to attack Iranian energy sites if the passage isn’t cleared within 48 hours.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.