ഓസ്‌ലോ: നോർവെ തലസ്ഥാനമായ ഓസ്‌ലോയിലെ യുഎസ് എംബസിയിൽ സ്ഫോടനം. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ പടിഞ്ഞാറൻ ഓസ്‌ലോയിലെ എംബസി വളപ്പിലാണ് സ്ഫോടനമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.(Explosion at US Embassy in Oslo, No casualties)
എംബസിയിലെ കോൺസുലർ വിഭാഗത്തിന്റെ പ്രവേശന കവാടത്തിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ഓസ്‌ലോ പോലീസ് സ്ഥിരീകരിച്ചു. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് പ്രദേശം പോലീസിന്റെ നിരീക്ഷണത്തിലാണ്.
പശ്ചിമേഷ്യയിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ യുഎസ് എംബസികൾ അതീവ ജാഗ്രതയിലാണ്.അതിനിടെ, ഇറാന്റെ എണ്ണ ശേഖരണ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ അതിശക്തമായ വ്യോമാക്രമണം നടത്തി.

