Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeWorldഅമേരിക്കൻ നീക്കങ്ങൾക്ക് തടയിടാൻ ചൈനീസ് മിസൈൽ: നിർണ്ണായക നീക്കവുമായി ഇറാൻ |...

അമേരിക്കൻ നീക്കങ്ങൾക്ക് തടയിടാൻ ചൈനീസ് മിസൈൽ: നിർണ്ണായക നീക്കവുമായി ഇറാൻ | Chinese missile

🎙️ Latest Podcast

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ചൈനയുടെ സി.എം-302 സൂപ്പർസോണിക് കപ്പൽവേധ മിസൈലുകൾ സ്വന്തമാക്കാൻ ഇറാൻ ഒരുങ്ങുന്നു. ചൈനയുടെ പ്രശസ്തമായ വൈ.ജെ.-12 മിസൈലിന്റെ കയറ്റുമതി പതിപ്പാണിത്.(Chinese missile to destroy American warships, Iran makes decisive move)

ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ ഇതിന് ശേഷിയുണ്ട്. ഏകദേശം 290 കിലോമീറ്റർ ദൂരപരിധിയിലുള്ള ശത്രുക്കപ്പലുകളെ തകർക്കാം. സമുദ്രോപരിതലത്തിന് തൊട്ടുമുകളിലൂടെ അതിവേഗത്തിൽ പറക്കുന്നതിനാൽ ശത്രു രാജ്യങ്ങളുടെ റഡാറുകൾക്കോ പ്രതിരോധ സംവിധാനങ്ങൾക്കോഇതിനെ കണ്ടെത്തുക എളുപ്പമല്ല.

യുഎസ്എസ് എബ്രഹാം ലിങ്കൺ, യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്നീ രണ്ട് വിമാനവാഹിനിക്കപ്പലുകളെയാണ് അമേരിക്ക ഗൾഫ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ സൈനിക നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.