HomeWorld14 വർഷത്തിന് ശേഷം ആകാശദൂരം കുറയുന്നു: ബംഗ്ലാദേശ് - പാക്കിസ്ഥാൻ നേരിട്ടുള്ള...

14 വർഷത്തിന് ശേഷം ആകാശദൂരം കുറയുന്നു: ബംഗ്ലാദേശ് – പാക്കിസ്ഥാൻ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു | Bangladesh-Pakistan

ധാക്ക: ബംഗ്ലാദേശും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവ്. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു. ധാക്കയിൽ നിന്നും 150 യാത്രക്കാരുമായി ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ വിമാനം കറാച്ചിയിലേക്ക് പറന്നതോടെയാണ് ഈ പുതിയ അധ്യായത്തിന് തുടക്കമായത്.(Bangladesh-Pakistan direct flight service resumes after 14 years)

2012 മുതൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള സർവീസുകൾ ഉണ്ടായിരുന്നില്ല. ഇതുവരെ യാത്രക്കാർ ദുബായ്, ദോഹ തുടങ്ങിയ ഗൾഫ് നഗരങ്ങളെയാണ് കണക്റ്റിംഗ് വിമാനങ്ങൾക്കായി ആശ്രയിച്ചിരുന്നത്. ആഴ്ചയിൽ രണ്ട് ദിവസമാണ് നിലവിൽ നേരിട്ടുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

വ്യാപാര-വാണിജ്യ മേഖലയിലെ വളർച്ചയ്ക്കും വിദ്യാഭ്യാസ-സാംസ്‌കാരിക കൈമാറ്റങ്ങൾക്കും ഈ നീക്കം കരുത്തേകുമെന്ന് ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് അറിയിച്ചു. 2024-ൽ ബംഗ്ലാദേശിലുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതോടെയാണ് പാക്കിസ്ഥാനുമായുള്ള ബന്ധത്തിൽ മഞ്ഞുരുകി തുടങ്ങിയത്.

ഹസീനയുടെ ഭരണകാലത്ത് ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബംഗ്ലാദേശ്, പാക്കിസ്ഥാനുമായി അകലം പാലിച്ചിരുന്നു. എന്നാൽ പുതിയ ഭരണകൂടം അധികാരമേറ്റതോടെ പാക്കിസ്ഥാനുമായുള്ള വ്യാപാര-സാംസ്‌കാരിക ബന്ധങ്ങൾ വേഗത്തിൽ പുനഃസ്ഥാപിക്കപ്പെട്ടു.

നേരത്തെ 2024 നവംബറിൽ കറാച്ചിയിൽ നിന്ന് ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് തുറമുഖത്തേക്ക് ചരക്ക് കപ്പൽ സർവീസുകൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിമാന സർവീസും യാഥാർത്ഥ്യമായത്. പാക്കിസ്ഥാൻ ഗായകർ ധാക്കയിൽ പരിപാടികൾ അവതരിപ്പിക്കുന്നതും ചികിത്സയ്ക്കായി ബംഗ്ലാദേശ് പൗരന്മാർ പാക്കിസ്ഥാനിലേക്ക് പോകുന്നതും ഇപ്പോൾ വർധിച്ചിട്ടുണ്ട്.

WhatsApp Channel Banner

Latest updates

‘അയാൾ അനുഭവിച്ച് അതിനുള്ളിൽ ഇരിക്കണം’: ചെന്താമരയുടെ വധശിക്ഷയിൽ സുധാകരൻ്റെ...

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിൽ ആശ്വാസവും സന്തോഷവും പ്രകടിപ്പിച്ച് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾ. കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും അത് നീതിന്യായ വ്യവസ്ഥ കാത്തുസൂക്ഷിച്ചുവെന്നും പെൺകുട്ടികൾ മാധ്യമങ്ങളോട്...

‘കൊലയാളിയാണ് അയാൾ, വധശിക്ഷ നൽകണം, എല്ലാ പ്രതികളെയും പുറത്തുകൊണ്ട്...

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റേത് ആത്മഹത്യയല്ലെന്നും ഡോ. എം.കെ. റാമിന്റെ ക്രൂരമായ പീഡനങ്ങൾ മൂലം നടന്ന കൊലപാതകമാണെന്നും നിതിൻ രാജിന്റെ പിതാവ് രാജൻ. പ്രതിയായ ഡോ. റാം ഇനി...

ഇറാൻ-യുഎസ് സംഘർഷം രൂക്ഷം: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെ...

ടെഹ്‌റാൻ: ഇറാൻ-യുഎസ് സംഘർഷം ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഹോർമുസ് കടലിടുക്കിൽ സുരക്ഷാ ഭീഷണി വർദ്ധിക്കുന്നു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച രണ്ട് എണ്ണക്കപ്പലുകൾ സ്ഫോടനത്തെ തുടർന്ന് പ്രവർത്തനരഹിതമായതായി ഇറാനിയൻ റെവല്യൂഷനറി ഗാർഡ് കോർപ്സ്...

മുംബൈ-നാഗ്‌പൂർ സമൃദ്ധി എക്‌സ്പ്രസ് വേയിൽ ദാരുണ അപകടം: ട്രക്കും...

വാർധ: മഹാരാഷ്ട്രയിലെ വാർധയിൽ മുംബൈ-നാഗ്‌പൂർ സമൃദ്ധി എക്‌സ്പ്രസ് വേയിലുണ്ടായ ദാരുണമായ റോഡപകടത്തിൽ ആറുപേർ വെന്തുമരിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വിരുൽ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. അതിവേഗ പാതയിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക്...

US-ഇറാൻ യുദ്ധം കനക്കുന്നു: ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യയുടെ...

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്കും അങ്ങോട്ട് യാത്ര തിരിക്കാൻ ഒരുങ്ങുന്നവർക്കുമായി വിദേശകാര്യ മന്ത്രാലയം അടിയന്തര സുരക്ഷാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇറാനിൽ അസ്ഥിരതയും...

DON'T MISS

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

ഡെലിവറി സ്ഥിരീകരണമെന്ന പേരിൽ വീട്ടിലേക്ക് കയറാൻ ശ്രമം; അമ്മയുടെ...

ഡെലിവറി പൂർത്തിയാക്കാനെന്ന വ്യാജേന ഉപഭോക്താവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന ഡെലിവറി ഏജന്റിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു (Delivery Agent Viral Video). ഒരു യുവതിയുടെ വീട്ടിലെത്തിയ ഡെലിവറി ഏജന്റ്,...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...