HomeWorldഒരു ദിവസം മാത്രം ആയുസ്സുള്ള ജീവി! പ്രകൃതിയുടെ വിചിത്രവും അത്ഭുതകരവുമായ ജീവജാലങ്ങൾ;...

ഒരു ദിവസം മാത്രം ആയുസ്സുള്ള ജീവി! പ്രകൃതിയുടെ വിചിത്രവും അത്ഭുതകരവുമായ ജീവജാലങ്ങൾ; അറിയാം ഏറ്റവും ചുരുങ്ങിയ കാലം ജീവിക്കുന്ന ജീവികളെ കുറിച്ച് | Animals with the shortest lifespans

നമ്മുടെ ഭൂമിയിലെ ജീവജാലങ്ങളുടെ ആയുസ്സ് ഏറെ സങ്കിർണമായ ഒരു ഘടകമാണ്. ചിലർ നൂറ്റാണ്ടുകളോളം പ്രകൃതിയിൽ നിലനിൽക്കുമ്പോൾ, മറ്റു ചിലരുടെ ആയുസ്സ് ഏതാനും ദിവസങ്ങളിലോ നിമിഷങ്ങളിലോ ഒതുങ്ങുന്നു. ആവാസവ്യവസ്ഥയിലെ വെല്ലുവിളികൾ അതിജീവിക്കാനും പ്രത്യുൽപാദനം ഉറപ്പാക്കുന്നതിനും പ്രകൃതി തന്നെ രൂപകൽപ്പന ചെയ്ത അതിജീവന തന്ത്രങ്ങളാണ് ഈ ഹ്രസ്വജീവിതങ്ങൾക്ക് പിന്നിൽ. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ഏറെ വിലപ്പെട്ടതാണ് എന്ന് മനുഷ്യനെ പഠിക്കുന്ന ഒട്ടനവധി ഹ്രസ്വജീവിതമുള്ള ജീവികളുണ്ട്. ജനിച്ച് നിമിഷ നേരത്തിനുള്ളിൽ വളർന്ന്, പ്രത്യുത്പാദനം പൂർത്തിയാക്കിയ ശേഷം സ്വന്തം ജീവനോട് വിടപറയുന്നു ജീവികൾ. നമ്മുടെ ഭൂമിയിൽ ഏറ്റവും ചുരുങ്ങിയ കാലം ജീവിക്കുന്ന അഞ്ചു ജീവികൾ ഏതൊക്കെയെന്ന് നോക്കിയാലോ. (Animals with the shortest lifespans)

ഈയൽ (Mayflies)

ജലജീവികളുടെ കൂട്ടത്തിൽ ലോകത്തിലെ ഏറ്റവും ചെറിയ ആയുസ്സുള്ള ജീവികളിൽ ഒന്നാണ് ഈയലുകൾ അല്ലെങ്കിൽ മെയ്ഫ്ലൈസ് (Ephemeroptera). മുതിർന്ന ഈയലുകളുടെ ശരാശരി ആയുസ്സ് ഏകദേശം ഒരു ദിവസത്തോളം മാത്രമാണ്, എങ്കിലും ഇവയുടെ ലാർവ ഘട്ടം ജലത്തിൽ മാസങ്ങളോളം നീണ്ടു നിന്നേക്കാം. ഇവയെ ശുദ്ധജലത്തിൽ മാത്രമാണ് കാണുവാൻ കഴിയുക. ഈയലുകളുള്ള വെള്ളം ശുദ്ധവും, മലിനമാകാത്തതും, ഉയർന്ന അളവിൽ ഓക്സിജൻ അടങ്ങിയതുമാണെന്ന് സൂചിപ്പിക്കുന്നു. അതിനാൽ തന്നെ ജല ആവാസവ്യവസ്ഥയുടെ ആരോഗ്യം നിർണ്ണയിക്കുന്നതിൽ ഗവേഷകരെ ഈ ചെറു പ്രാണി സഹായിക്കുന്നു. ചില ഈയലുകൾക്ക് 10,000-ത്തിലധികം മുട്ടകൾ ഇടാൻ കഴിയും.

ഗാസ്ട്രോട്ട്രിക്സ് (Gastrotrichs)

വെള്ളത്തിലും കടൽജലത്തിലും ജീവിക്കുന്ന, സൂക്ഷ്മമായ ഈ ജീവികളുടെ ശരാശരി ആയുസ്സ് ഏകദേശം 10 ദിവസം മാത്രമാണ്. ബാക്ടീരിയയും പായലുമാണ് ഇവയുടെ പ്രധാന ഭക്ഷണം. അത് കൊണ്ട് തന്നെ ജലസ്രോതസ്സുകളിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഗാസ്ട്രോട്ട്രിക്സ് പ്രധാന പങ്ക് വഹിക്കുന്നു. ഗാസ്ട്രോട്ട്രിക്സ് പലപ്പോഴും ഹെർമാഫ്രോഡിറ്റിക് (Hermaphroditic) ആണ്, അതായത് ഒരു ജീവിയിൽ തന്നെ ആണും പെണ്ണുമായിട്ടുള്ള പ്രത്യുത്പാദന ഭാഗങ്ങൾ ഉണ്ടാകും. ചില ജീവിവർഗ്ഗങ്ങൾ രണ്ട് ഭാഗങ്ങളും ഉപയോഗിച്ച് പ്രത്യുത്പാദനം നടത്തുന്നു.

ഇന്ത്യൻ മീൽ മോതുകൾ (Indian Meal Moths)

പാൻട്രി മോത് എന്നും വിളിക്കപ്പെടുന്ന ഇന്ത്യൻ മീൽ മോത് (Plodia interpunctella) വളരെ ചുരുങ്ങിയ കാലം ജീവിക്കുന്ന ഒരു ചെറുപ്രാണിയാണ്. ഇവയുടെ ജീവിതദൈർഘ്യം 5 മുതൽ 25 ദിവസത്തോളം നീളുന്നു. ഭക്ഷ്യ സംഭരണശാലകളിലെ മാവ്, ധാന്യങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഇവ വസിക്കുന്നു. പൂർണ്ണ വളർച്ച കൈവരിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷം, ഈ നിശാശലഭങ്ങൾ ഇണചേരുകയും 400 മുട്ടകൾ വരെ ഇടുകയും ചെയ്യുന്നു. ഏകദേശം ഒരു ആഴ്ചയ്ക്കുള്ളിൽ തന്നെ ഈ മുട്ടകൾ വിരിയുന്നു.

ലൂനാ മോതുകൾ (Luna Moths)

മനോഹരമായ പച്ച നിറത്തിലുള്ള, ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ചിറകുകളുള്ള ലൂനാ മോത് (Actias luna). ശരാശരി ഒരു ആഴ്ച മാത്രമാണ് ഇവരുടെ ആയുസ്സ്. 7.6 മുതൽ 11.4 സെന്റീമീറ്റർ വരെ നീളമുള്ള വിശാലമായ ചിറകുകളാണ് ഇവയുടെത്ത്. പ്രായപൂർത്തിയായ ലൂണ നിശാശലഭത്തിന് വായയോ ദഹനവ്യവസ്ഥയോ ഇല്ല. കാറ്റർപില്ലർ ഘട്ടത്തിൽ ശേഖരിച്ച ഊർജ്ജത്തിലാണ് ഇവ ജീവിക്കുന്നത്. ഈ ചെറിയ ജീവികൾ വവ്വാലുകൾ, മൂങ്ങകൾ, പക്ഷികൾ എന്നിവയുടെ ഭക്ഷണം കൂടിയാണ്. പെൺ ലൂണ മോതുകൾ അവയുടെ ചെറിയ ആയുസ്സിൽ 200 മുതൽ 400 വരെ മുട്ടകൾ ഇടുന്നു.

ഈച്ച (Fruit Flies)

നമ്മുടെ ചുറ്റുപാടിലും അടുക്കളകളിലും കാണപ്പെടുന്ന ഈച്ചകൾ (Drosophila melanogaster) ചൂടുള്ള സാഹചര്യങ്ങളിൽ ശരാശരി 10 മുതൽ 14 ദിവസം വരെ ജീവിക്കുന്നു. എന്നാൽ, നിയന്ത്രിത താപനിലയിൽ ഇവയ്ക്ക് 2 മാസം വരെ ജീവിക്കാൻ കഴിയും. ഇവയുടെ ഹ്രസ്വജീവിതം കാരണം ശാസ്ത്രീയ ഗവേഷണങ്ങൾക്ക് ഇവയെ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ചെറിയ ജീവകാലം നയിക്കുന്നതിനാൽ ഇവ വളരെ വേഗത്തിൽ പ്രജനനം നടത്തുന്നു. ഒരു പെൺ ഈച്ച ശരാശരി 500 മുട്ടകൾ വരെ ഇടുന്നു.

Summary: Many creatures on Earth live extraordinarily short lives, some lasting only a few minutes or days. Despite their brief existence, these tiny animals play vital roles in maintaining ecological balance, such as controlling bacteria and algae populations or indicating clean water.

WhatsApp Channel Banner

Latest updates

‘അമ്മ മന്ത്രവാദം ചെയ്തു’; 71-കാരിയായ മാതാവിനെ ക്രൂരമായി മർദിച്ച്...

തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മകൻ പോലീസ് പിടിയിലായി (Thrissur Attempt...

‘അവാർഡ് പ്രഖ്യാപനം പോലും അറിഞ്ഞില്ല’; ദേശീയ പുരസ്കാര നേട്ടത്തിൽ...

കൊച്ചി: മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ വിവരം സുഹൃത്തിന്റെ ഫോൺവിളിയിലൂടെയാണ് അറിഞ്ഞതെന്ന് ഗായിക വൈക്കം വിജയലക്ഷ്മി (Vaikom Vijayalakshmi). അവാർഡ് പ്രഖ്യാപനം ഇത്ര വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഈ നേട്ടം...

ഫിഫ ലോകകപ്പ് ഫൈനൽ: ജൂലൈ 20-ന് സംസ്ഥാനത്തെ എല്ലാ...

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 20-ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു (V Sivankutty). അർജന്റീനയും സ്പെയിനും തമ്മിലുള്ള...

കോഴിക്കോട്ട് വീണ്ടും സ്‌കൂൾ ബസ് അപകടം; യാത്രയ്ക്കിടെ ബസിൽ...

കോഴിക്കോട്: സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങളിൽ നിന്ന് യാത്രക്കാർ തെറിച്ചുവീഴുന്ന അപകടങ്ങൾ തുടർച്ചയാവുന്നു. കോഴിക്കോട് ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ് (Kozhikode School Bus Accident) സ്കൂളിലെ 13 വയസുകാരിയായ വിദ്യാർത്ഥിനിയാണ് സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക്...

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു;...

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (CBSE Class 10 Results) പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഡിജിലോക്കർ മുഖേന ഫലം പരിശോധിക്കാനാകും. കൂടാതെ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...