Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeWeather Updatesകേരളത്തിൽ ചൂട് കടുക്കുന്നു: UV രശ്മികൾ ശക്തമാകുന്നു; മുൻകരുതൽ വേണം |...

കേരളത്തിൽ ചൂട് കടുക്കുന്നു: UV രശ്മികൾ ശക്തമാകുന്നു; മുൻകരുതൽ വേണം | Heatwave

🎙️ Latest Podcast

കൊച്ചി: സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കർശന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം.(Heatwave in Kerala, UV rays are getting stronger, precautions needed)

പകൽ 10 മണി മുതൽ 3 മണി വരെ യുവി സൂചിക ഏറ്റവും ഉയർന്ന നിലയിലായിരിക്കും. ഈ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ശരീരം മുഴുവൻ മറയുന്ന വിധത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.

യാത്രകൾക്കിടയിലും ജോലി സ്ഥലങ്ങളിലും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, ചർമ്മരോഗങ്ങൾ, നേത്രരോഗങ്ങൾ, ക്യാൻസർ എന്നിവയുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ, കുട്ടികൾ, വിനോദസഞ്ചാരികൾ എന്നിവർ അതീവ ജാഗ്രത പാലിക്കണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.