Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKeralaതവനൂരിൽ സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഫ്ലക്സുകൾക്ക് മുകളിൽ പ്രതിഷേധ...

തവനൂരിൽ സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഫ്ലക്സുകൾക്ക് മുകളിൽ പ്രതിഷേധ കുറിപ്പുകൾ | Sandeep Varier

🎙️ Latest Podcast

മലപ്പുറം: തവനൂർ നിയമസഭാ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിന്ന് തന്നെ പരസ്യ പ്രതിഷേധം. സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്ഥാപിച്ച ഫ്ലക്സുകൾക്ക് മുകളിലാണ് അദ്ദേഹത്തിന്റെ പഴയകാല പ്രസ്താവനകൾ ഓർമ്മിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ കുറിപ്പുകൾ പതിപ്പിച്ചിരിക്കുന്നത്.(Protest notes above the fluxes welcoming Sandeep Varier in Tavanur)

സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുൻപേ സ്ഥാപിച്ച സന്ദീപ് വാര്യർക്ക് സ്വാഗതം എന്ന ഫ്ലക്സിനു മുകളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട പരാമർശത്തിലും വിമർശനമുണ്ട്. വർഗ്ഗീയവാദി വാര്യർ ഈ നാടിന് വേണ്ട എന്നാണ് ഒരു കുറിപ്പിലുള്ളത്.

മുസ്ലിം സമുദായത്തെയും മുസ്ലിം ലീഗിനെയും അധിക്ഷേപിച്ചുകൊണ്ടുള്ള സന്ദീപിന്റെ പഴയ പ്രസംഗങ്ങൾ പോസ്റ്ററിൽ ചൂണ്ടിക്കാണിക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ എത്തിയേക്കുമെന്ന സൂചനകൾക്കിടയിലാണ് പ്രാദേശിക തലത്തിൽ ഇത്തരമൊരു പ്രതിഷേധം ഉയരുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.